BREAKING NEWS

ഭർത്താവിനെ കൊണ്ടുപോകാനെത്തിയ പോലീസ് ജീപ്പിൽ ചാടിക്കയറിയിരുന്ന് ബിജെപി കൗൺസിലറുടെ ഭാര്യ, ഇങ്ങോട്ട് ഇറങ്ങ്, നിങ്ങളെ അറസ്റ്റ് ചെയ്യാനല്ല ഞങ്ങൾ വന്നത്- പോലീസ്!! എസ്ഐയേയും സിഐയേയും അസഭ്യം പറഞ്ഞു, കഴുത്തിന് പിടിച്ച് തള്ളി, എസ്ഐയെ മതിലിനു ചേർത്തുനിർത്തി മർദിച്ചു- FIR

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലറും കാപ്പ കേസ് പ്രതിയുമായ സുഗതനെ പോലീസ് പിടികൂടിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. വീട് വളഞ്ഞാണ സുഗതനെ പോലീസ് പിടികൂടിയത്. വീടിന്റെ പിൻഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഈ സമയം വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിൽ കാണാം. പിടികൂടിയതിന് പിന്നാലെ സിഐ വിപിനെയും എസ്‌ഐ അഭിജിത്തിനെയും സുഗതൻ അസഭ്യം പറഞ്ഞു കൂടാതെ ഭിത്തിയിൽ ചേർത്തുനിർത്തി.

ഇതിനിടെ വീഡിയോ പകർത്തിയ ഉദ്യോഗസ്ഥന് നേരെ കുടുംബം തട്ടിക്കയറുകയായിരുന്നു. കൂടാതെ വീഡിയോ എടുക്കുന്നത് എന്തിന് വേണ്ടിയാണെന്നാണ് സുഗതന്റെ ഭാര്യ അശ്വതി ചോദിച്ചത്. തങ്ങളുടെ സുരക്ഷയ്ക്കായാണ് വീഡിയോ പകർത്തിയതെന്നായിരുന്നു ഇതിന് ഉദ്യോഗസ്ഥർ നൽകിയ മറുപടി.

പക്ഷെ ഈ ഘട്ടങ്ങളിലൊന്നും തന്നെ മർദ്ദിച്ചതായി അശ്വതി പറയുന്നില്ല. അദ്ദേഹം ബിജെപി കൗൺസിലറാണെന്നും നാടിന് വേണ്ടി പ്രവർത്തിച്ചയാളാണെന്നും എന്തിനാണ് പിടികൂടിയതെന്നും അശ്വതി ചോദിക്കുമ്പോൾ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നായിരുന്നു പോലീസിന്റെ മറുപടി. ഇതിനിടെ അറസ്റ്റ് തടയുന്നതിന് അശ്വതി ചില ശ്രമങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ വനിതാ പോലീസുകാർ ഇല്ല എന്നിരിക്കെ സുഗതനെ ജീപ്പിൽ കയറ്റുന്നതിന് മുൻപ് തന്നെ ഭാര്യ ജീപ്പിൽ കയറാൻ ശ്രമിച്ചു. ഇതോടെ നിങ്ങളെ അറസ്റ്റ് ചെയ്യാനല്ല തങ്ങൾ വന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അശ്വതിയോട് പറഞ്ഞു. സുഗതനെ കൊണ്ടുപോകണമെന്നുള്ള കാര്യവും അവർ പറഞ്ഞു.

ഇതോടെ തന്നെയും കുടുംബത്തേയും ആക്രമിച്ചുവെന്ന് മനഃപൂർവ്വം വരുത്തി തീർക്കാൻ യുവതി ശ്രമം നടത്തിയെന്നുള്ള സംശയരമാണ് ഉയരുന്നത്. ഭർത്താവിനെ പിടികൂടാൻ വന്ന പോലീസ് തന്നെ മർദ്ദിച്ചുവെന്നും മുഖത്തടിച്ചെന്നും നടുവിൽ ചവിട്ടിയെന്നുമായിരുന്നു അശ്വതി നേരത്തേ പ്രതികരിച്ചത്. കഴുത്തിൽ കിടന്ന താലിമാല വലിച്ച് പൊട്ടിച്ചു. ഒരു വനിതാ പോലീസ് പോലും ഇല്ലാതെയാണ് പോലീസ് വീട്ടിൽ എത്തിയതെന്നും കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിൽ വെടിവെച്ചെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനപ്രതിനിധി എന്ന ബഹുമാനം കൊടുക്കാതെയാണ് പിടിച്ചുകൊണ്ടുപോയത്. ചിക്കൻ പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്നു സുഗതൻ. ഒളിവിലായിരുന്നില്ല. എട്ട് വയസായ കുട്ടി കരഞ്ഞപ്പോൾ പിടിച്ച് തള്ളിയെന്നും സുഗതന്റെ ഭാര്യ ആരോപിച്ചിരുന്നു. അതുപോലെ മകളെ പോലീസ് ആക്രമിച്ചെന്ന് അശ്വതിയുടെ പിതാവും പറഞ്ഞിരുന്നു.

അതേസമയം, ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കാനാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നായിരുന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ കാർത്തിക് പറഞ്ഞത്. സു​ഗതന്റെ അനുയായികളുടെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കുണ്ട്. ഇവർ ചികിത്സയിലാണ്. പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. കുടുംബത്തിന്റെ ആരോപണങ്ങൾ പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞിരുന്നു.

കൂടാതെ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ സുഗതനെതിരെ പോലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്. സുഗതനാണ് കേസിൽ ഒന്നാം പ്രതി. സഹോദരൻ സന്ദീപാണ് രണ്ടാംപ്രതി. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികളുമുണ്ട്. വട്ടിയൂർക്കാവ് എസ്എച്ച്ഒയെയും എസ്‌ഐയെയും സുഗതൻ കഴുത്തിന് പിടിച്ചുതള്ളിയതായി എഫ്‌ഐആറിൽ പറയുന്നുണ്ട്. സുഗതനും കൂട്ടരും എസ്‌ഐയെ മതിലിന് ചേർത്തുനിർത്തി മർദ്ദിച്ചു. പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.

അതേസമയം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെതിരെ ചൊവ്വാഴ്ചയായിരുന്നു പോലീസ് കാപ്പ ചുമത്തിയത്. സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഇയാളെ അറസ്റ്റ് ചെയ്യാൻ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. നിലവിൽ സുഗതനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

എന്താണ് ആ മനുഷ്യന്‍ ചെയ്ത തെറ്റ്?? മരിച്ചു കഴിഞ്ഞിട്ടും വളരെ മോശമായ പ്രചരണമാണ് നടക്കുന്നത്, ആരാണ് ഇതിന്റെ പിറകില്‍, സുഖമില്ലാതെ കിടക്കുമ്പോള്‍, ചത്തുകൂടെ എന്നാണ് ചോദിച്ചത്, ഇത് കേരളത്തിന് യോജിച്ചതല്ല- വി ഡി സതീശന്‍

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026