BREAKING NEWS

സ്കൂൾ വിട്ട് വിദ്യാർഥികളുമായി വരികയായിരുന്ന ബസിന്റെ ചില്ല് തലകൊണ്ട് കുത്തിത്തകർത്ത് കാട്ടുപോത്ത്, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി, രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക്, വാ​ഹനത്തിലുണ്ടായിരുന്ന 20 കുട്ടികളും സുരക്ഷിതർ!! കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി, പ്രതിഷേധിച്ച് നാട്ടുകാർ

· · 1 min read
Share: Copied!

മാനന്തവാടി: സ്കൂൾ വിട്ട് വീട്ടിലേക്കു വിദ്യാർഥികളുമായി വരികയായിരുന്ന സ്കൂൾ ബസിനുനേരെ കാട്ടുപോത്തിന്റെ ആക്രമണം. മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് ടി.ടി.ഐയുടെ ബസിനു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ പിലാക്കാവ് പഞ്ചാരക്കൊല്ലിയിലായിരുന്നു സംഭവം.

വാഹനം റോഡിലൂടെ പോകവേ തേയിലത്തോട്ടത്തിൽക്കൂടി നടന്നെത്തിയ കാട്ടുപോത്ത് പൊടുന്നനെ ബസിന്റെ പിൻഭാഗത്ത് തലകൊണ്ടിടിച്ച് ഓടി മറയുകയായിരുന്നു. ഡ്രൈവർ സമയോചിതമായി വാഹനം നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ഈ സമയം ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പോത്ത് കുത്തിയതിനെ തുടർന്ന് ബസിന്റെ ചില്ലുകൾ തകർന്നു. ഈ ഭാഗത്തിരുന്ന രണ്ടു കുട്ടികൾക്കു നിസാര പരുക്കേറ്റു. ഇവർക്ക് വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്കു വിട്ടയച്ചു.

അതേസമയം വന്യ മൃ​ഗങ്ങളുടെ കാര്യത്തിൽ വനപാലകർ അനാസ്ഥ കാട്ടുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിലുണ്ടായിരുന്ന എസ്റ്റേറ്റ് ചെയർമാൻ കൂടിയായ കളക്ടർ വി. ചെൽസാസിനിയുമായി നാട്ടുകാർ സംസാരിച്ചു. സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നതായും കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റാനുള്ള നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു. അടിക്കടി വന്യമൃഗശല്യം അനുഭവപ്പെടുമ്പോഴും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനംവകുപ്പ് നിസംഗത കാട്ടുന്നതായി നാട്ടുകാർ ആരോപിച്ചു.

ഇതിനിടെ രാത്രി ഏഴരയോടെ വനപാലകർ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി. പ്രതിഷേധത്തിനു കൗൺസിലർ വി.ആർ. പ്രവീജ്, മുജീബ് കോടിയോടൻ, സോമൻ വട്ടർകുന്ന്, സി.എച്ച്. സുഹൈർ, എ.കെ. റൈഷാദ്, ഫൈസൽപഞ്ചാരക്കൊല്ലി, ഒ.പി. ഷമീർ, നാസർ പുത്തൻ കുളം റഷീദ് നിലാംബരി തുടങ്ങിയവർ നേതൃത്വം നൽകി.

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026