BREAKING NEWS

‘പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ല; പദവിക്ക് നിരക്കാത്ത രാഷ്ട്രീയ പക്വതയില്ലാത്ത പരാമർശം’; വിമർശനവുമായി ബിനോയ് വിശ്വം

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വഹിക്കുന്ന പദവിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പരാമർശമാണ് ഉണ്ടായതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുന്നതാണ് എൽ.ഡി.എഫിന്റെ പൊതുരാഷ്ട്രീയ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിലൂടെ ഇരുപാർട്ടികളും മാറ്റിവെച്ച വിഷയത്തിൽ ഏകപക്ഷീയമായ പ്രഖ്യാപനം നടത്തുന്നത് മുന്നണിയുടെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

“ഇത്തരത്തിൽ പിണറായി വിജയൻ പറയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പ്രസ്താവനയാണെന്ന് പറയേണ്ടിവരും. എല്ലാ വിനയത്തോടെയും പറയട്ടെ, തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നതാണ് എൽ.ഡി.എഫിന്റെ പൊതുനിലപാട്,” ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവി എൽ.ഡി.എഫിൽ ഇപ്പോഴും തർക്കവിഷയമാണെന്നും സി.പി.എം, സി.പി.ഐ കേന്ദ്ര നേതൃത്വങ്ങളും സംസ്ഥാന നേതൃത്വങ്ങളും ഘടകങ്ങളും ഉൾപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ ഉപനേതാവ് ആരായിരിക്കണമെന്നത് സംബന്ധിച്ച് സ്പീക്കർക്ക് കത്ത് നൽകേണ്ടത് താനാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. “കത്ത് കൊടുത്താൽ ഉപനേതാവ് വരും. കത്തിലെ പേര് സി.പി.എം നേതാവിന്റെ പേരായിരിക്കും” എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിണറായി നൽകിയ മറുപടി.

കുഞ്ഞിന് മരുന്നു കൊടുക്കുന്നതിനെ ചൊല്ലി തകർക്കം; വഴക്ക് മൂത്ത് ഭാര്യ ഇറങ്ങിപ്പോയി വീട്ടുകാരെ വിളിച്ചു കൊണ്ടു വന്നു; ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; സിസിടിവി ക്യാമറകൾ ഓഫാക്കിയായിരുന്നു ആക്രമണം; നാല് പേർ അറസ്റ്റിൽ

BREAKING NEWS
അവരെ വിദ്യാര്‍ഥികളായി കാണാന്‍ പറ്റില്ലത്രേ, അവരുടെ അവകാശത്തിന് വേണ്ടി സാംസ്‌കാരിക കരച്ചിലില്ലത്രേ, സമരപ്പന്തല്‍ കെട്ടാനോ സമരനാടകം നടത്താനോ ആരുമില്ല, അവര്‍ എസ്എഫ്‌ഐ അല്ലല്ലോ!! ഇടത് സിന്‍ഡിക്കേറ്റ് നിലപാടിനെ പരിഹസിച്ച് ജിന്റോ ജോണ്‍
16 Nov 2026
BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026