BREAKING NEWS

ഇ.ഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിലെത്തിയപ്പോൾ ബിനീഷ് കോടിയേരി നടത്തിയ പ്രതിഷേധത്തിൽ ദുരൂഹത!! അന്വേഷണം ബിനീഷിലേക്കും!! പ്രതികളായ 25 പേരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം നീളുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥർ ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചു. അക്രമദിവസത്തെ വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമിയം നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടന്ന ദിവസം ഇ.ഡി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ 25 പ്രതികളാണുള്ളത്. ആക്രമണത്തിൽ ഇവരുടെ പങ്കും തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായാണ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം നീളുന്നത്. ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം ബിനീഷ് കോടിയേരിയുടെ ഫോണിൽ നിന്ന് 25 പ്രതികളുമായി ആശയവിനിമയം നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.

കൂടാതെ ഇ.ഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീട്ടിൽ എത്തിയ ദിവസം ബിനീഷ് കോടിയേരി സംഭവസ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തതിൽ ​ദുരൂഹതയുണ്ടെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. അന്നു നടന്ന ഗൂഢാലോചനയിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. അതിനാലാണ് സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നത്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും.

‘ഞാൻ കീഴടങ്ങുന്നുമില്ല, ഹാജരാകുന്നുമില്ല, നിന്റെ ബുദ്ധിക്ക് എന്നെ പിടിക്കാൻ പറ്റുമെങ്കിൽ എന്നെ വന്ന് പിടിക്കെടാ… ഞാൻ കുറെക്കാലമായി പോലീസുകാരെ കാണാൻ തുടങ്ങിയിട്ട്, നീയൊന്നും കാക്കി കുപ്പായമിടാൻ യോ​ഗ്യനല്ല, സിഐയ്ക്കു കൊടുക്കേണ്ടത് കൊടുത്തിട്ടില്ല, സമയമാകുമ്പോൾ കൊടുത്തോളും’- പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026