BREAKING NEWS

ആശ്വാസം ആർജെഡിയുടെ വോട്ട് വിഹിതം മാത്രം…ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് കൂട്ടുകച്ചവടം, ന്യൂനപക്ഷ വോട്ടുകൾ പിളർത്താൻ ഉവൈസിയുമായി ചേർന്ന് ബിജെപി ധാരണയുണ്ടാക്കി, നടന്നത് വൻ അട്ടിമറി… തോൽവി വിലയിരുത്താൻ ഹൈക്കമാൻഡ് യോ​ഗം മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി വിലയിരുത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് ​യോ​ഗം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം ബിഹാറിൽ വൻഅട്ടിമറി നടന്നുവെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ പിളർത്താൻ എഐഎംഐഎം മേധാവി അസുദുദ്ദീൻ ഉവൈസിയുമായി ചേർന്ന് ബിജെപി ധാരണയുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് കൂട്ടുകച്ചവടം നടത്തിയെന്നുമുള്ള ആരോപണം ഉയരുന്നുണ്ട് . നൂറ് ശതമാനം വിജയം ഉറപ്പിച്ച മണ്ഡലങ്ങളിൽ പരാജയം നേരിട്ടത് അട്ടിമറി നടന്നുവെന്നതിന്റെ സൂചനയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

2020 ലെ പരാജയത്തിന്റെ കയ്പ് മറികടക്കാനായിരുന്നു ഇത്തവണ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇത്തവണ നേരത്തെ കളത്തിലിറങ്ങിയത്. എന്നാൽ കടുത്ത നിരാശ നൽകുന്നതായിരുന്നു ഫലം സമ്മാനിച്ചത്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച 19 സീറ്റ് നേടിയപ്പോൾ ഇത്തവണ 60 സീറ്റിൽ മത്സരിച്ച് ആറ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ ഉൾപ്പെടെ തോറ്റു. എൻഡിഎയുടെ സമ്പൂർണ്ണ വിജയം വോട്ട് ചോരിയുടെ ഫലമെന്നാണ് ഇൻഡ്യാ സഖ്യത്തിലെ കക്ഷികൾ ആരോപിക്കുന്നത്. ഇതിനു ആക്കംകൂട്ടാൻ വോട്ട് വിഹിതത്തിലെ വ്യത്യാസവും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ഭരണം ഏറ്റെടുക്കാനിരിക്കുമ്പോഴും ആർജെഡിക്ക് ആശ്വാസമാണ് വോട്ട് വിഹിതം. ബിജെപിയേക്കാളും ജെഡിയുവിനേക്കാളും വോട്ട് വിഹിതം ഇത്തവണ ആർജെഡി നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രകാരം 22.79 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ആർജെഡി നേടിയത്. ഇത് ബിജെപിയേക്കാൾ 2.27 ശതമാനവും ജെഡിയുവിനേക്കാൾ 3.8 ശതമാനവും കൂടുതലാണ്. ബിജെപിക്ക് 20.08 ശതമാനവും ജെഡിയുവിന് 19.25 ശതമാനവുമാണ് വോട്ട് വിഹിതം. വെള്ളിയാഴ്ചയായിരുന്നു ബിഹാറിലെ വോട്ടെണ്ണൽ. ബിജെപി 89 സീറ്റും ജെഡിയു 85 സീറ്റും നേടി. എൻഡിഎ സഖ്യം ആകെ നേടിയത് 202 സീറ്റുകളാണ്.

‘‘ ചിരിക്കൂ, കാരണം നിങ്ങൾ ലക്നൗവിലാണ്’’…ഗോയങ്കയുടെ പോസ്റ്റ്, മുഹമ്മദ് ഷമിക്കും ‘കോടി’ത്തിളക്കം!! സൺറൈസേഴ്സ് താരത്തെ ലക്നൗ സ്വന്തമാക്കിത് 10 കോടി രൂപയ്ക്ക്, അർജുൻ തെൻഡുൽക്കറും ലക്നൗവിൽ, ഡോനോവൻ ഫെരേരയെ രാജസ്ഥാൻ സ്വന്തമാക്കിയത് ഒരു കോടിക്ക്, അവസാന ദിവസം ക്ലബ് മാറ്റം തകൃതി…

BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026