BREAKING NEWS

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു, ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം, ബസ് ഓടിക്കുന്നതിനിടെ പിന്നോട്ട് നോക്കി ബഹളം വച്ചു, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യാത്രക്കാരി

· · 1 min read
Share: Copied!

എറണാകുളം: അപകടകരമായി വാഹനമോടിച്ചതിനും യാത്രക്കാരോട്  മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആർടിസി ഡ്രൈവറിനെതിരെ വകുപ്പ് മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും പരാതി നൽകി യാത്രക്കാരി. ദേശീയപാതയിൽ ചേർത്തലയ്ക്കും എറണാകുളത്തിനും ഇടയിലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്.

ഡ്രൈവർ യാത്രക്കാരോട് തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. അപകടകരമായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാർ ചോദ്യം ചെയ്തതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വന്നപ്പോൾ അയാളെ അസഭ്യം പറയുകയും ചെയ്‌തെന്നും പരാതിയിലുണ്ട്. അയാൾ കാണിച്ചത് നിങ്ങൾ കണ്ടില്ലേ, ബസ് ഒടിക്കുന്നതിനിടെ തന്നെയാണ് പിന്നിലേക്ക് നോക്കി യാത്രക്കാരോട് ചൂടാകുന്നത്. ഇതിനിടെ കണ്ടക്ടർ ഡ്രൈവറെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. യാത്രയ്ക്കിടയിൽ ബസ് ഒരു കാറുമായി ഉരസിയെന്നും പരാതിയുണ്ട്.

കെഎസ്ആർടിസി കായംകുളം ഡിപ്പോയുടെ ബസിലെ ഡ്രൈവറാണ് യാത്രക്കാരോട് മോശമായി പെരുമാറിയതെന്നാണ് വിവരം. ആലപ്പുഴയിൽ നിന്ന് ബസ്സിൽ കയറിയ ഒരു സർക്കാർ ജീവനക്കാരിയാണ് ഈ അപകടകരമായ യാത്രയുടെ വീഡിയോ പകർത്തിയതും പരാതി നൽകിയിരിക്കുന്നതും. കെഎസ്ആർടിസിയുടെ നവീകരണത്തിനും മികച്ച രീതിയിലുള്ള നടത്തിപ്പിനുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ മികച്ച പ്രവർത്തനത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായ 13.02 കോടി രൂപ ജനുവരി അഞ്ചാം തീയതി വകുപ്പിന് ലഭിച്ച വിവരം ദിവസങ്ങൾക്ക് മുമ്പാണ് മന്ത്രി പ്രഖ്യാപിച്ചത്.

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026