BREAKING NEWS

ഊബറിനും ഓലയ്ക്കും വൻ തിരിച്ചടി; നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. ഇതിനായി നിയമോപദേശം തേടിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. ഇരു കമ്പനികൾക്കും കാരണംകാണിക്കൽ നോട്ടീസ് നൽകാനാണ് നീക്കം.

സംസ്ഥാന സർക്കാർ 2024-ൽ ഓൺലൈൻ അഗ്രിഗേറ്റർ നയമുണ്ടാക്കിയിട്ടുണ്ടെങ്കിലും മറ്റൊരു കമ്പനിമാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. ബൈക്ക് ടാക്സിക്ക് വേണ്ടിയാണ് ഇവർ അപേക്ഷ നൽകിയത്. ഇവരുടെ രജിസ്‌ട്രേഷനും പൂർത്തിയായിട്ടില്ല. ആവശ്യപ്പെട്ട വിവരങ്ങൾ ഇനിയും നൽകിയിട്ടില്ല.

അംഗീകൃത സ്ഥാപനങ്ങൾ ഓഫീസും കോൾസെന്ററും ഉൾപ്പെടെ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാൽ, സ്വകാര്യ ഓൺലൈൻ ടാക്സി സേവനദാതാക്കൾ ഒന്നും സംസ്ഥാനത്ത് അംഗീകൃത ഓഫീസ് തുറന്നിട്ടില്ലെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. താത്കാലിക ജീവനക്കാർ മാത്രമാണുള്ളത്. ടാക്സി വാഹനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുകയാണ് ഇവർ ചെയ്യുന്നത്.

കേന്ദ്രസർക്കാരിന്റെ നിബന്ധന പ്രകാരം ഇവർ സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 2020-ൽ കേന്ദ്രം നയമുണ്ടാക്കിയെങ്കിലും 2024-ലാണ് സംസ്ഥാന നയം തയ്യാറായത്. 2025-ൽ കേന്ദ്രനയം പരിഷ്കരിച്ചെങ്കിലും സംസ്ഥാന നയം പുതുക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നിയമനടപടി സംബന്ധിച്ച് അന്തിമതീരുമാനം എടുക്കാനാണ് നിയമോപദേശം തേടിയത്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026