BREAKING NEWS

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, നിരപരാധിക്ക് നീതി കിട്ടണം, ഒരു ആരോപണം വൈറലായപ്പോള്‍ ഒരു ജീവിതമാണ് മൗനമായി തകര്‍ന്നത്, ആ പെണ്ണും തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്- ഭാഗ്യലക്ഷ്മി

· · 1 min read
Share: Copied!

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ  യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു ആരോപണം വൈറലാകുമ്പോൾ ഒരു ജീവിതം മൗനമായി തകരുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം.

നിരപരാധിക്ക് നീതി കിട്ടണം. ഇതിൽ ഒന്നുപോലും നഷ്ടമായാൽ അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. രണ്ട് പോസ്റ്റുകളായാണ് ഈ വിഷയത്തിൽ ഭാഗ്യലക്ഷ്മി പ്രതികരണം അറിയിച്ചത്. ആദ്യപോസ്റ്റിൽ അവർ വിവാദമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെ പോസ്റ്റ് ഇങ്ങനെ: “ബസ്സിൽ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാൾ മോശമായി പെരുമാറിയെന്ന് ഈ പെൺകുട്ടിക്ക് ഉറപ്പുണ്ടെങ്കിൽ ഈ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാൾ നമുക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ, ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ പെരുമാറ്റത്തിൽ അത്‌ പ്രകടമാകും.

പക്ഷെ ഈ വിഡിയോയിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്?” യുവാവിന്റെ മരണവാർത്തയറിഞ്ഞുകൊണ്ടുള്ള പ്രതികരണമാണ് രണ്ടാമത്തേത്. “ഒരാളുടെ നിരപരാധിത്തം തെളിയിക്കാൻ / വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു. അയാൾ മരിച്ചില്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ.

വീഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്. അപ്പോൾ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.

കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്… വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ, അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി.” ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026