BREAKING NEWS

ആറുവർഷമായി ഭർതൃപിതാവ് ലൈം​ഗികമായി പീഡിപ്പിക്കുന്നു, പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി, സ്കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി, എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചു, ഭർത്താവിനോടു പറഞ്ഞു, രക്ഷയില്ല!! പരാതിയുമായി സ്കൂൾ പ്രിൻസിപ്പൽ

· · 1 min read
Share: Copied!

ബെംഗളൂരു: ബെംഗളൂരുവിലെ ആർടി നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പൽ, തന്റെ ഭർ‌തൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പോലീസിൽ പരാതി നൽകി. കഴിഞ്ഞ ആറ് വർഷമായി താൻ ഭർതൃ പിതാവിൽ നിന്ന് പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. 2020 മുതലാണ് ഉപദ്രവം തുടങ്ങിയത്. തനിച്ചുള്ള സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

അതേസമയം പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തും. ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തെങ്കിലും രക്ഷയില്ല. വീടിനു പുറമെ യുവതിയുടെ സ്‌കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി. അശ്ലീല പരാമർശങ്ങളുള്ള കത്തുകൾ നൽകുന്നതും പതിവാണ്.

2025 ഡിസംബർ 15ന് ലിഫ്റ്റിനു സമീപം വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന് യുവതിയുടെ വയറ്റിൽ ഇയാൾ ഇടിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

വ്യവസായ വളർച്ച കുത്തോട്ടുള്ള കേരളത്തിൽ 3500 കോടി മുതൽ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നു, വ്യവസായത്തെ ആകർഷിക്കാൻ കേരളം ഒന്നും ചെയ്യുന്നില്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിൽ!! കേരള സർക്കാരിനെതിരെ വിമർശന ശരം തൊടുത്ത് നിർമ്മലാ സീതാരാമൻ

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026