BREAKING NEWS

വ്യവസായ വളർച്ച കുത്തോട്ടുള്ള കേരളത്തിൽ 3500 കോടി മുതൽ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നു, വ്യവസായത്തെ ആകർഷിക്കാൻ കേരളം ഒന്നും ചെയ്യുന്നില്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിൽ!! കേരള സർക്കാരിനെതിരെ വിമർശന ശരം തൊടുത്ത് നിർമ്മലാ സീതാരാമൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: പാര്‍ലമെന്‍റിൽ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയർത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വ്യവസായ വളര്‍ച്ച കീഴോട്ടുള്ള കേരളത്തില്‍ മൂവായിരത്തി അഞ്ഞൂറ് കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നുവെന്ന് നിര്‍മ്മല സീതരാമന്‍ പറഞ്ഞു. ഇതിലൂടെ കിറ്റക്സ് ​ഗ്രൂപ്പിന്റെ പരാതിയാണ് ധനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്.അതി രൂക്ഷ വിമര്‍ശനമാണ് നിര്‍മ്മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സര്‍ക്കാരിനുമെതിരെ ബജറ്റ് ചര്‍യില്‍ ഉയർത്തിയത്. സംസ്ഥാനത്ത് വ്യവസായ മുരടിപ്പെന്നാണ് ധനമന്ത്രി പറഞ്ഞു വച്ചത്.

സംസ്ഥാനത്തേയ്ക്ക് വ്യവസായത്തെ ആകര്‍ഷിക്കാന്‍ കേരളം ഒന്നും ചെയ്യുന്നില്ല. കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിലെത്തിയതും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിലാണെന്നും നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി.ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അതിന് തെളിവാണ്. 125 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും കേരളം മുന്‍പിലാണെന്ന് കുറ്റപ്പെടുത്തി.

ബജറ്റില്‍ കേരളത്തിന് കിട്ടിയത് വെറും ആമയും തേങ്ങയുമാത്രമാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റേതടക്കം പരിഹാസം കേന്ദ്രത്തിന് കുറിക്ക്കൊണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിനെതിരായ നിര്‍മ്മല സീതാരാമന്‍റെ ഇത്തരം പരാമർശങ്ങൾ.

കമ്യൂണിസ്റ്റുകള്‍ അധികാരത്തിലിരിക്കുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകര്‍ന്നെന്ന് കേരളത്തിനൊപ്പം ബംഗാളിനെകൂടി ഉദാഹരിച്ച് ധനമന്ത്രി വിശദീകരിക്കുകയുണ്ടായി.

കേരളത്തിന് യാതൊന്നും നല്‍കിയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെസി വേണുഗോപാല്‍ എംപിയടക്കം പ്രതികരിക്കുകയുണ്ടായി. അതിനുള്ള മറുപടിയെന്നോണം കശുവണ്ടി, നാളികേര കൃഷിയടക്കം മേഖലകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ചൂണ്ടിക്കാട്ടി അതിന്‍റെയെല്ലാം പ്രയോജനം കേരളത്തിന് കിട്ടുമെന്നും ധനമനമന്ത്രി അവകാശപ്പെട്ടു.

അതേസമയം, കേരളത്തോടുള്ള അവഗണനയില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ രാത്രി വൈകിയും പ്രതിഷേധിച്ചു.

 

‘കോടിയേരി ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളിൽ ഒരാളാണ് ഈയുള്ളവനും…പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എൻ്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു… മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രയും കാലം ഞാൻ കാത്തിരുന്നത്… ഞാൻ ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാൻ അർഹനല്ലേ….അതിന് മാത്രം ഞാൻ ചെയ്തത് തെറ്റാണ്’?….

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026