BREAKING NEWS

ഒടുവിൽ പിടിയിൽ; ബെം​ഗളൂരിൽ മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് കയറി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ; കണ്ടെത്തിയത് വയനാട്ടിൽ നിന്ന്

· · 1 min read
Share: Copied!

ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി യുവതിയെ ബലാത്സംഗം ബലാത്സംഗം കേസിൽ ഒന്നാംപ്രതി അറസ്റ്റിലായി.  സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെ കർണാടക പൊലീസ് വയനാട്ടിൽ നിന്ന് പിടികൂടി ബെംഗളൂരുവിലെത്തിച്ചതായാണ് വിവരം. വെള്ളിയാഴ്ച വൈകീട്ടാണ് അറസ്റ്റ് നടന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ട്രാൻസിറ്റ് വാറന്റിൽ ഇയാളെ കർണാടകത്തിലേക്ക് കൊണ്ടുപോയി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

മേയ് 12-നാണ് സംഭവം നടന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന 20-കാരിയായ യുവതി സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു. അസ്വസ്ഥതയെ തുടർന്ന് താമസസ്ഥലത്ത് വിശ്രമിക്കുമ്പോൾ ഹൈനസ് അവിടെയെത്തിയെന്നും, സുഹൃത്തുക്കൾ പുറത്തുപോയ സമയത്ത് മുറിയിൽ കയറി തന്നെ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി.

സംഭവത്തിന് പിന്നാലെ മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്നും, പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും അപമാനിക്കാനുമാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും യുവതി ആരോപിച്ചു. തുടർന്ന് യുവതിയും സുഹൃത്തുക്കളും മേയ് 18-ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിച്ചു. ഡിസിപിയുടെ നിർദേശത്തെ തുടർന്ന് അതേ ദിവസം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

യുവതിയുടെ സുഹൃത്തുക്കൾ ആരംഭിച്ച കഫേയ്ക്കായി സ്ഥലം കണ്ടെത്തുന്നതിനും മറ്റ് സഹായങ്ങൾ ചെയ്യുന്നതിനും ഹൈനസ് ഇടപെട്ടിരുന്നുവെന്നാണ് വിവരം. പിന്നീട് കഫേ നഷ്ടത്തിലായതോടെ അത് വിൽക്കാനുള്ള ചർച്ചകൾക്കായി മേയ് 12-ന് ഹൈനസ് താമസസ്ഥലത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്.

വിഗ്രഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്ത് വ്യാജന്‍ തിരിച്ചുവച്ചു, മേല്‍ശാന്തി പൊലീസ് പിടിയില്‍, ആഭരണങ്ങള്‍ വിറ്റത് കോതമംഗലത്ത്

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026