BREAKING NEWS

അബുദാബിയിലെ ബറാക്ക ആണവനിലയത്തിനടുത്ത് ഡ്രോൺ ആക്രമണം; ഇലക്ട്രിക്കൽ ജനറേറ്ററിൽ തീപ്പിടുത്തം; നിരീക്ഷണം ശക്തമാക്കി

· · 1 min read
Share: Copied!

അബുദാബി ∙ അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിത്തം. നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിലാണ് ഇന്ന്(ഞായർ) ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്റെ പ്രവർത്തനത്തെയോ റേഡിയേഷൻ സുരക്ഷാ മാനദണ്ഡങ്ങളെയോ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ആക്രമണം നടന്നയുടൻ തന്നെ അബുദാബിയിലെ സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലയത്തിലെ പ്രധാന സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അറിയിച്ചു. പ്ലാന്റിലെ എല്ലാ യൂണിറ്റുകളും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന തരത്തിലുള്ള വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ദുരന്തസാഹചര്യങ്ങളെ നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്നും കൂടുതൽ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026