BREAKING NEWS

വിവാഹം അടുത്ത മാസം, ജോലിക്ക് സ്കൂട്ടറിൽ പോകവേ യുവതി സ്കൂൾ ബസിടിച്ച് റോഡിലേക്കു വീണു, പിന്നാലെ ബസ് ദേഹത്തുകൂടി കയറിയിറങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ശാസ്താംകോട്ട: സ്കൂൾ ബസ് സ്കൂട്ടരിൽ ഇടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം എ. അഞ്ജന (24)യാണ് മരിച്ചത്. കൊല്ലം- തേനി ദേശീയ പാതയിൽ ശാസ്താംകോട്ട ഭരണിക്കാവ് ഊക്കൻമുക്ക് ജംക്‌ഷനിൽ ഇന്നു രാവിലെയാണ് അപകടം.

അഞ്ജനയുടെ വിവാഹം ഒക്ടോബർ 19ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. മൂന്ന് മാസം മുൻപാണ് അഞ്ജന ബാങ്കിൽ ജോലിക്ക് കയറിയത്. സ്കൂട്ടറിൽ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്കു വീണ യുവതിയുടെ ദേഹത്തിലൂടെ ബസ്കയറി ഇറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

റോഡുകളുടെ നിലവിലെ അവസ്ഥ എന്താണ്? സർവീസ് റോഡുകൾ കുഴിയടച്ച് നന്നാക്കിയിട്ടില്ല, കൊരട്ടി സർവീസ് റോഡ് പൂർണമായും ഗതാഗതയോഗ്യമാണെന്ന് പറയാനാകില്ല, പേരാമ്പ്രയിൽ അപകടമുണ്ടാക്കാൻ കഴിയുന്ന കുഴികൾ ഇപ്പോഴുമുണ്ട്- കലക്ടർ, റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കണ്ട- ഹൈക്കോട‌തി

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026