BREAKING NEWS

‘ഇനി ഹിന്ദു വീടുകളിൽ കയറിയാൽ അടി ഉണ്ടാകില്ല, ആ കാൽ അങ്ങ് വെട്ടിക്കളയും’, ബത്തേരി ടൗണിൽ പാസ്റ്റർക്കു നേരെ ബജ്റംഗ ദൾ പ്രവർത്തകരുടെ കൊലവിളി, ഭീഷണി ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

ബത്തേരി: വയനാട്ടിൽ പൊതു മധ്യത്തിൽ പാസ്റ്റർക്കു നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് പ്രവർത്തകർ പാസ്റ്ററെ ഭീഷണിപ്പെടുത്തിയത്. പാസ്റ്ററുടെ വാഹനം ബത്തേരി ടൗണിൽ വച്ച് തടയുന്നതിന്റേയും ബജ്റംഗ ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നു.

കഴിഞ്ഞ ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അവധിക്കാല ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്. ഇതറിഞ്ഞ ബജ്റംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ ബത്തേരിയിലിട്ട് തടയുകയായിരുന്നു.

‘ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ല. ആ കാൽ അങ്ങ് വെട്ടിക്കളയും. അടി കൊണ്ട് കാര്യമില്ല’ എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കൾ ഭീഷണി മുഴക്കുന്നത് വീഡിയയോയിൽ കാണാൻ‌ കഴിയും. കൂടാതെ പാസ്റ്റരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലായെന്നാണ് അറിയുന്നത്. പരാതി നൽകാത്തതിനെ തുടർന്നാണ് നടപടികളിലേക്ക് പോലീസ് കടക്കാത്തതെന്നാണ് വിവരം.

ലെജൻഡ്‌സ് ലീഗിൽ നിന്ന് ഇന്ത്യ പിൻമാറിയത് അപമാനം!! രാജ്യത്തിന്റെ പേര് ഇനി ഉപയോ​ഗിക്കണ്ട, സ്വകാര്യ ലീ​ഗുകളിൽ പാക്കിസ്ഥാൻ എന്ന പേര് ഉപയോ​ഗിക്കുന്നതു വിലക്കാൻ പിബിസി

BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026