BREAKING NEWS

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും അനുകൂല കമെന്റും!! പോസ്റ്ററടിച്ച് പ്രചാരണത്തിനിറങ്ങിയ സിപിഎം സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം മൂന്നാംദിവസം തെറിച്ചു, രാജിക്കത്ത് നൽകി മടക്കം… മുത്തിപ്പാറ ബി. ശ്രീകണ്ഠൻ ഇനി സ്വതന്ത്രൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്തതിന്റെ പേരിൽ സിപിഎം സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം തെറിച്ചു. പോസ്റ്ററടിച്ച്, പ്രചരണത്തിനിറങ്ങി മൂന്നാം ദിവസമാണ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന മുത്തിപ്പാറ ബി. ശ്രീകണ്ഠനെ സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഇതോടെ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയാണ് ബി. ശ്രീകണ്ഠൻ.

വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപാറ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങി മൂന്നു ദിവസം പ്രചാരണം നടത്തിയതിനു ശേഷമാണ് ശ്രീകണ്ഠനെ ഒഴിവാക്കിയത്. ഇതോടെ ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്തു നൽകിയ ശ്രീകണ്ഠൻ സ്വതന്ത്രനായി മത്സരിക്കുമെന്നാണു സൂചന. പോസ്റ്ററുകൾ ഉൾപ്പെടെ അടിച്ച് പ്രചാരണം നടത്തുന്നതിന് ഇടയിലാണ് മത്സരത്തിൽനിന്ന് പിന്മാറണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്നും രാജിവയ്ക്കുകയാണെന്ന് കാണിച്ചു കത്തു നൽകുകയായിരുന്നു.

അതേസമയം പുല്ലമ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി, 2015ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഐടിയു മേഖലാ സെക്രട്ടറി, ഫിനീക്‌സ് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബി .ശ്രീകണ്ഠൻ നിലവിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആണ്. 2025 പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മുത്തിപ്പാറ വാർഡിൽ നിന്നും സിപിഎം സ്ഥാനാർഥി ആയി മത്സരിക്കുന്നതിന് പുല്ലമ്പാറ ലോക്കൽ കമ്മിറ്റി തീരുമാനിക്കുകയും ഇത് ഏരിയാ കമ്മിറ്റി അംഗീകരിച്ച് ജില്ലാ കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ ജില്ലാ കമ്മിറ്റി ശ്രീകണ്ഠന്റെ പേര് നീക്കം ചെയ്ത് അയയ്ക്കാൻ നിർദേശിക്കുകയായിരുന്നു. കൂടാതെ മറ്റൊരാളെ നേതൃത്വം തിരഞ്ഞെടുത്ത് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ ലോക്കൽ, ഏരിയ കമ്മിറ്റികളുടെ തീരുമാന പ്രകാരം മുത്തിപ്പാറ വാർഡിൽ 3 ദിവസം ശ്രീകണ്ഠൻ വോട്ട് അഭ്യർഥിച്ച് ഭവന സന്ദർശനവും ആരംഭിച്ചിരുന്നു. സാമൂഹിക മാധ്യമത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വന്ന പോസ്റ്റിൽ അനുകൂല നിലപാട് സ്വീകരിച്ച് കമന്റ് രേഖപ്പെടുത്തിയ ആളിനെ സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെത്തുടർന്നാണ് ജില്ലാ കമ്മിറ്റി ഇയാളുടെ സ്ഥാനാർഥിത്വം ഒഴിവാക്കാൻ നിർദേശം നൽകിയതെന്നാണ് വിവരം. അതേസമയം ശ്രീകണ്ഠൻ രണ്ടു തവണ പഞ്ചായത്തിൽ മത്സരിച്ചിരുന്നെന്നും ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നതെന്നും ഇത്തവണ മത്സരിക്കുന്നതിൽ നിന്നും മാറി നിൽക്കാൻ മാത്രമാണ് നിർദേശം നൽകിയതെന്നും സിപിഎം ഏരിയാ സെക്രട്ടറി ഇ.എ. സലിം പറഞ്ഞു.

വയനാട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണ, അധികമായി വർധിച്ച ഡിവിഷൻ മുസ്ലിംലീഗിന്, 17-ൽ ആറു സീറ്റിൽ മുസ്ലീം ലീഗ്, പത്തു സീറ്റിൽ കോൺഗ്രസ്, ബാക്കി ഒന്നിൽ കേരള കോൺഗ്രസും (ജോസഫ്)!! സ്ഥാനാർഥി നിർണയത്തിൽ ചർച്ചകൾ തുടരുന്നു

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026