BREAKING NEWS

വയനാട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് സീറ്റ് വിഭജനത്തിൽ ധാരണ, അധികമായി വർധിച്ച ഡിവിഷൻ മുസ്ലിംലീഗിന്, 17-ൽ ആറു സീറ്റിൽ മുസ്ലീം ലീഗ്, പത്തു സീറ്റിൽ കോൺഗ്രസ്, ബാക്കി ഒന്നിൽ കേരള കോൺഗ്രസും (ജോസഫ്)!! സ്ഥാനാർഥി നിർണയത്തിൽ ചർച്ചകൾ തുടരുന്നു

· · 1 min read
Share: Copied!

കല്പറ്റ: വയനാട് ജില്ലാപഞ്ചായത്തിൽ യുഡിഎഫിൽ ഏകദേശ സീറ്റുധാരണയായി. ഇക്കുറി അധികമായി വർധിച്ച ഡിവിഷൻ മുസ്ലിംലീഗിന് നൽകാമെന്നാണ് ചർച്ചയിൽ തീരുമാനം. ഇതോടെ 17-ൽ ആറു സീറ്റിൽ മുസ്ലീം ലീഗ് മത്സരിക്കും. പത്തു സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ കേരള കോൺഗ്രസും (ജോസഫ്) മത്സരിക്കും. അതേസമയം സ്ഥാനാർഥിനിർണയത്തിൽ ചർച്ചകൾ തുടരുകയാണ്.

മുൻതദ്ദേശതിരഞ്ഞെടുപ്പിൽ 16 ഡിവിഷനിൽ പത്തു സീറ്റിൽ കോൺഗ്രസ്, അഞ്ചു സീറ്റിൽ ലീഗ്, ഒരു സീറ്റിൽ കേരള കോൺഗ്രസ് (ജോസഫ്) എന്നിങ്ങനെയായിരുന്നു മത്സരിച്ചത്.

കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗം മത്സരിച്ച മീനങ്ങാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ താത്പര്യപ്പെട്ടതും മുട്ടിൽ സീറ്റിൽ ലീഗ് അവകാശവാദം ഉന്നയിച്ചതിനെത്തുടർന്നും കാരണമാണ് യുഡിഎഫിൽ സ്ഥാനാർഥി പ്രഖ്യാപനം നീളുന്നത്. മീനങ്ങാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിനോട് കേരള കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചാൽത്തന്നെ പകരം സീറ്റ് ഏതെന്നതിൽ വ്യക്തത വേണം. അതിനൊപ്പം മുൻതിരഞ്ഞെടുപ്പുകളിലെ ധാരണപ്രകാരമാണ് ലീഗിന്റേതായിരുന്ന മുട്ടിൽ ഡിവിഷനിൽ കോൺഗ്രസും പനമരത്ത് ലീഗും മത്സരിച്ചതെന്നും ഇക്കുറി പഴയ സീറ്റുധാരണ തുടരണമെന്നുമാണ് ലീഗിന്റെ ആവശ്യം. ഇതനുസരിച്ച് സീറ്റുകളിൽ വിട്ടു നൽകുന്നതിലും ചർച്ചകൾ പുരോ​ഗമിക്കുകയാണ്.

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026