BREAKING NEWS

ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം; അഞ്ച് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 5 ബംഗ്ലാദേശി പൗരൻമാരെ അറസ്റ്റ് ചെയ്തെന്ന് ഡൽഹി പൊലീസ്. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവരിൽ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. ഇവർ നഗരത്തിൽ കുറച്ചുകാലമായി വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അതേസമയം ഗുരുഗ്രാം പൊലീസ് ശനിയാഴ്ച നഗരത്തിൽ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് കണ്ടെടുത്ത തിരിച്ചറിയൽ രേഖകളിൽ നിന്നാണ് ബംഗ്ലാദേശി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചത് അവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് ഗുരുഗ്രാം പൊലീസ് പിആർഒ സന്ദീപ് കുമാർ പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷം നടക്കാനിരികികെ രാജ്യ തലസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിനിടെ ചെങ്കോട്ടയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന് പറഞ്ഞ് ബംഗ്ലാദേശി യുവാക്കളെ അറസ്റ്റ് ചെയ്തത്.

BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026