BREAKING NEWS

ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ചു, പിന്നീട് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം പീഡനം, മാംസകഷണങ്ങള്‍ ദേഹത്തേക്ക് എറിഞ്ഞ് ഭയപ്പെടുത്തും, മുസ്ലീമാക്കാനും ശ്രമം, മുസ്ലീം യുവാക്കള്‍ക്കെതിരെ പരാതിയുമായി യുവതി

· · 1 min read
Share: Copied!

ന്യൂഡൽഹി:  ബട്‌ല ഹൗസ് പ്രദേശത്ത് ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായും മതംമാറ്റാൻ ശ്രമിച്ചതായും പരാതി. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ഒരാളാണ് തന്നെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും മറ്റ് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയതെന്നും 23-കാരിയായ യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ പറയുന്നതനുസരിച്ച്; 2021-ൽ സോഷ്യൽ മീഡിയ വഴിയാണ് സാഹിൽ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുമായി യുവതി പരിചയത്തിലാകുന്നത്.

അയാളുടെ യഥാർത്ഥ പേര് ഫഹീം എന്നാണെന്ന് പിന്നീട് യുവതി തിരിച്ചറിഞ്ഞു. താൻ സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു ഹിന്ദു കുടുംബത്തിൽപ്പെട്ട ആളാണെന്നും യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പ്രതി വിശ്വസിപ്പിച്ചു.2022-ൽ ഫഹീം തന്നെ ബട്‌ല ഹൗസിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തതായി യുവതി ആരോപിക്കുന്നു. പ്രതിയും സുഹൃത്തുക്കളിൽ ഒരാളും ചേർന്ന് പീഡനദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും പിന്നീട് അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു.

പിന്നീട് മീററ്റിലേക്ക് കൊണ്ടുപോയി വീണ്ടും ലൈംഗികമായി ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. ഫഹീമും ബന്ധുക്കളും അനധികൃത ആയുധക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി പിന്നീട് അറിഞ്ഞുവെന്ന് യുവതി മൊഴി നൽകി. ‘എന്നെ ഭയപ്പെടുത്താനായി അയാൾ രക്തത്തിൽ മുക്കുമായിരുന്നു. മൃഗങ്ങളുടെ മാംസം എറിഞ്ഞും എന്നെ പേടിപ്പിച്ചിരുന്നു.’ യുവതി പറഞ്ഞു. തസ്ലീം മൗലവി എന്ന് തിരിച്ചറിഞ്ഞ ഒരാളും തന്നെ പീഡിപ്പിച്ചതായി യുവതി ആരോപിച്ചു. യുവതിയെ മതംമാറ്റാനുള്ള ശ്രമങ്ങൾ നടന്നതായും ആരോപണമുണ്ട്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026