Uncategorized

“ഞങ്ങളെ ഇവിടെനിന്ന് മാറ്റാൻ നീ ആരാടാ”, ഹെൽമെറ്റ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു, പ്രതി പിടിയില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. എസ്.എ.പി ക്യാമ്പിലെ സി.പി.ഒ ശ്രീജിത്തിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് സംഭവത്തിൽ അഖിൽ കൃഷ്ണദേവ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓണാഘോഷ പരിപാടികളുടെ സമയപരിധി കഴിഞ്ഞതിനെ തുടർന്ന് മാനവീയം വീഥിയിൽ കൂട്ടംകൂടി നിന്നവരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പിന്നാലെയാണ് പ്രതി, ഹെൽമെറ്റ് കൊണ്ട് പൊലീസിനെ ആക്രമിച്ചത്. “ഞങ്ങളെ ഇവിടെനിന്ന് മാറ്റാൻ നീ ആരാടാ” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. തലയ്ക്ക് പിന്നില്‍ പരിക്കേറ്റ ശ്രീജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന് തലയിൽ തുന്നലുകളുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടര്‍ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026