കോഴിക്കോട്: നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം. ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. അക്രമികൾ സിറിഞ്ചും സൂചിയും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചു.
കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നിൽ ലഹരിസംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






