BREAKING NEWS

അമ്മയുടെ ദോഷം തീർത്ത് കുടുംബം രക്ഷപ്പെടാൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് 13 ഉം 17 ഉം വയസുള്ള പെൺകുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടു വർഷത്തോളം പീഡനം, ജോത്സ്യൻ പോക്സോ കേസിൽ അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് പീഡനം സഹിക്ക വയ്യാതെ അമ്മയോട് പെൺകുട്ടികൾ തുറന്നു പറഞ്ഞപ്പോൾ, വാടക വീട്ടിലും ലോഡ്ജിലെത്തിച്ചും പീഡിപ്പിച്ചതായി മൊഴി

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ രണ്ടു വർഷത്തോളം പീഡിപ്പിച്ച കേസിൽ ജോത്സ്യനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെൺകുട്ടികളെയാണ് ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന കാലത്ത് കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് കുട്ടികളുടെ മാതാവ് ശരത് ബാബുവിനെ സമീപിച്ചിരുന്നു. ഇതിനായി ഇയാൾ നടത്തിയ പൂജാകർമങ്ങൾക്ക് പിന്നാലെ സ്ഥലം വിറ്റുപോയിരുന്നു. ഇതോടെ കുടുംബത്തിന് ഇയാളിലുള്ള വിശ്വാസ്യത വർധിച്ചു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുടുംബവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്. പിന്നാലെ അമ്മയ്ക്ക് ചില ഗുരുതരമായ ദോഷങ്ങളുണ്ടെന്നും ഇത് പരിഹരിച്ച് കുടുംബം രക്ഷപെടാൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പ്രതി പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

തുടർന്ന് 2024 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രതി കുട്ടികളെ നിരന്തരമായി പീഡനത്തിന് ഇരയാക്കി. വാടക വീട്ടിലും മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം നടത്തിയത്. ഒടുവിൽ പീഡനം സഹിക്കാൻ കഴിയാതായതോടെ പെൺകുട്ടികൾ വിവരം അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സഹായകേന്ദ്രമായ ‘സ്നേഹിത’യെ സമീപിച്ചു. ഇവിടെ വെച്ച് കുട്ടികൾക്ക് നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരങ്ങൾ പുറംലോകമറിഞ്ഞത്.

പിന്നാലെ സ്നേഹിത അധികൃതർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഒളിവിൽ പോയ പ്രതിയെ പോലീസ് സംഘം പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

‘പിണറായിയുടെ വീടിനു പകരം വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ പോയി റെയ്‌ഡ്‌ നടത്തിയാൽ ഇഡി പോരുന്നവഴി BJP ക്ക് ഒരു നേതാവിനെ കിട്ടും‘- ബിനീഷ് കോടിയേരി

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026