BREAKING NEWS

പ്രതികൾ കോടതിയിലെത്തിയപ്പോൾ റിമാൻഡ് റിപ്പോർട്ടുകളിലൊന്ന് കാണാനില്ല, അന്വേഷിച്ചപ്പോൾ റിപ്പോർട്ടിന്റെ പകർപ്പ് പ്രതികളുടെ അഭിഭാഷകന്റെ കൈകളിൽ!! കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെ വിവരം ചോർത്തി നൽകിയ എഎസ്ഐ ബിനു കുമാറിന് സസ്പെൻഷൻ

· · 1 min read
Share: Copied!

പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ എഎസ്ഐ ബിനു കുമാറിന് സസ്പെൻഷൻ. തിരുവല്ല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഡിഐജി അജിതാ ബീഗം ആണ് സസ്പെൻഡ് ചെയ്തത്. ബാറിൽ അടിപിടിയുണ്ടാക്കിയ കേസിൽ ബെംഗളൂരുവിലെത്തി പ്രതികളെ പിടികൂടിയിരുന്നു.

ഇവരെ കോടതിയിൽ ഹാജരാക്കാൻ എത്തിയമ്പോൾ റിമാൻഡ് റിപ്പോർട്ട് കാണാതാവുകയായിരുന്നു. സാധാരണ രണ്ടു പകർപ്പുകളാണ് കോടതിയിൽ സമർപ്പിക്കുക. കോടതി നടപടികൾക്കുശേഷമാണ് റിമാൻഡ് റിപ്പോർട്ടിൻറെ പകർപ്പ് പ്രതികളുടെ അഭിഭാഷകന് കൈമാറുക. എന്നാൽ, കോടതിയിലെത്തിച്ചപ്പോൾ തന്നെ റിമാൻഡ് റിപ്പോർട്ടുകളിലൊന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടതി നടപടിക്ക് മുൻപേ തന്നെ റിമാൻഡ് റിപ്പോർട്ടിൻറെ പകർപ്പ് പ്രതികളുടെ അഭിഭാഷകന് എഎസ്ഐ ബിനുകുമാർ കൈമാറിയ വിവരം വ്യക്തമായത്.

സംഭവത്തെതുടർന്ന് എഎസ്ഐയെ ആദ്യഘട്ടത്തിൽ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രതികളുടെ അഭിഭാഷകൻറെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഇത്തരത്തിൽ വിവരം ചോർത്തി നൽകിയിരുന്നതെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതൽ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷമായിരിക്കും തുടർ നടപടിയുണ്ടാകുക. കോന്നി ഡിവൈഎസ്‍പിയായിരിക്കും ബിനുകുമാറിനെതിരെ കൂടുതൽ അന്വേഷണം നടത്തുക.

ഓരോ തിരഞ്ഞെടുപ്പിലും നോട്ടീസ് അയക്കുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണ്; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇഡിയും ഇല്ല നോട്ടീസുമില്ല, ഇന്നല്ലെങ്കിൽ നാളെ കുറ്റക്കാരെ കണ്ടെത്തും; മസാല ബോണ്ടിൽ അഴിമതിയെന്നും രമേശ് ചെന്നിത്തല

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026