Uncategorized

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; യൂട്യൂബർ അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിൽ; അശ്വന്ത് ഓടിച്ച ഥാർ മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു, വാഹന ഉടമകളും പ്രദേശവാസികളും തടഞ്ഞുവച്ചു; പോലീസിനു നേരെ തട്ടിക്കയറി

· · 1 min read
Share: Copied!

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് യൂട്യൂബർ അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടാണ് സംഭവം.

അശ്വന്ത് കോക്ക് ഓടിച്ച ഥാർ മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. അപകടത്തിന് പിന്നാലെ വാഹന ഉടമകളും പ്രദേശവാസികളും ചേർന്ന് അശ്വന്തിനെ തടഞ്ഞുവച്ചു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ അശ്വന്ത് പൊലീസുകാരോട് തട്ടിക്കയറിയതായും റിപ്പോർട്ടുണ്ട്. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പ്രദേശവാസികൾ ആരോപിച്ചു.

തുടർന്ന് അശ്വന്തിനെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾ ഓടിച്ചിരുന്ന ഥാറും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുന്നതിനായി വൈദ്യപരിശോധന നടത്താൻ അശ്വന്തിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനാ ഫലം ഉൾപ്പെടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026