BREAKING NEWS

നമ്മുടെ മാവേലിക്കങ്ങ് അരുണാചൽ പ്രദേശിലും ഫാൻസുണ്ടെടെ! മലയാളികളുടെ പ്രിയ​ഗാനങ്ങൾക്ക് ആവേശ ചുവടുകൾ വച്ച് കുരുന്നുകൾ; ‘കേരളത്തിന്റെ ആത്മാവ് അരുണാചൽ പ്രദേശിലും തൊട്ടറിയാം’ എന്ന കുറിപ്പോടെ കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കുവച്ച വീഡിയോ ശ്രദ്ധേയം

· · 1 min read
Share: Copied!

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്നുള്ള ഓണാഘോഷ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കേരള സാരിയും മുണ്ടും ധരിച്ച് മലയാളത്തിന്റെ പ്രിയഗാനങ്ങൾക്ക് ചുവടുവെക്കുന്ന അരുണാചലിലെ വിദ്യാർഥികളുടെ വീഡിയോ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

കലാഭവൻ മണിയുടെ ‘വരത്തന്റൊപ്പം ഒളിച്ചുചാടിയ തങ്കമ്മേ’; പുലിവാൽക്കല്ല്യാണത്തിലെ ​’ഗുജറാത്തിൽ കാൽത്തളകെട്ടിയ’; ‘എള്ളൂള്ളേരി’ തുടങ്ങിയ സൂപ്പർഹിറ്റ് മലയാളം ഗാനങ്ങൾക്കാണ് വിദ്യാർഥികൾ ആവേശത്തോടെ ചുവടു വച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് വേഷവിധാനങ്ങളണിഞ്ഞ് ഓണാഘോഷത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

‘കേരളത്തിന്റെ ആത്മാവ് അരുണാചൽ പ്രദേശിലും തൊട്ടറിയാം’ എന്ന കുറിപ്പോടെയാണ് കേന്ദ്രമന്ത്രി വീഡിയോ പങ്കുവെച്ചത്. അരുണാചൽ പ്രദേശിൽ അധ്യാപകനായി ജോലി ചെയ്യുന്ന അരീക്കോട് സ്വദേശി അഷ്ഖർ പകർത്തിയ വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്.

അരുണാചലിലെ വിദ്യാർഥികൾ നൃത്തം ചെയ്യുന്നതിന്റെയും അഭിനയിക്കുന്നതിന്റെയും നിരവധി വീഡിയോകൾ അഷ്ഖർ നേരത്തെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാള ഗാനങ്ങൾക്കൊപ്പം വിദ്യാർഥികൾ ആവേശത്തോടെ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026