BREAKING NEWS

വെള്ളം ഒഴുകിപ്പോകുന്നത് മണ്ണിട്ടു തടഞ്ഞത് ചോദ്യം ചെയ്തു, കലാകാരി ശ്രീജ കളപ്പുരയ്ക്കലിന് നേരെ അയൽവാസിയുടെ ആക്രമണം, ഇരുമ്പ് ചൂലുകൊണ്ട് കഴുത്തിന് കുത്തിപ്പരുക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

കൊച്ചി: കലാകാരി ശ്രീജ കളപ്പുരയ്ക്കലിന് നേരെ ഇരുമ്പുചൂലുകൊണ്ട് ആക്രമണം. മുനമ്പം അയ്യമ്പിള്ളി കുഴുപ്പിള്ളിയിൽ വച്ച് അയൽവാസി ഇരുമ്പു ചൂലു കൊണ്ട് കുത്തുകയായിരുന്നുവെന്ന് കാണിച്ച് ശ്രീജ പരാതി നൽകി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കുഴുപ്പിള്ളി വില്ലേജിലെ അയ്യമ്പിള്ളി കരയിലുള്ള മനപ്പിള്ളി റോഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ശ്രീജയുടെ അയൽവാസി ചെറായി സ്വദേശി സണ്ണിയെ മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ അപകടരമായ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽ‍പ്പിക്കൽ എന്ന ബിഎൻഎസ് 118 (1) വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.

‘പ്രതിയുടെ വീടിന് മുന്നിലെ റോഡിൽ വെള്ളം ഒഴുകിപ്പോകുന്നത് പ്രതി മണ്ണിട്ടു തടഞ്ഞത് ശ്രീജ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്’ എന്ന് എഫ്ഐആറിൽ പറയുന്നു. ഇതിലുള്ള വിരോധം കാരണം ശ്രീജയെ ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ പ്രതി ഇരുമ്പുചൂല് കൊണ്ട് അവരുടെ കഴുത്തിൽ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു എന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം വെള്ളം ഒഴുകിപ്പോകുന്നത് മണ്ണിട്ടു തടഞ്ഞത് ശ്രീജ ചോദ്യം ചെയ്യുന്നതും പഞ്ചായത്തംഗം ഉൾപ്പെടെ ഇതിൽ ഇടപെട്ട് സംസാരിക്കുന്നതും പുറത്തു വന്ന വീഡിയോയിൽ കാണാം. തുടർന്നാണ് തർക്കത്തിനൊടുവിൽ സണ്ണി ഇരുമ്പു ചൂലുമായി ആക്രമിക്കുന്നതും ശ്രീജയുടെ നിലവിളി ഉയരുന്നതും. തന്റെ കഴുത്തും തലയും അനക്കാൻ സാധിക്കുന്നില്ലെന്നും പോലീസ് വന്ന് മൊഴിയെടുത്തു പോയെന്നും ശ്രീജ വ്യക്തമാക്കി. പരമ്പരാഗത കാൻവാസുകൾക്ക് പകരം പ്രകൃതിദത്തമായ വസ്തുക്കളിൽ ചിത്രരചന നടത്തിയാണ് ശ്രീജ കളപ്പുരയ്ക്കൽ ശ്രദ്ധേയയായത്.

എംഡിഎംഎ അടിച്ച് കിളിപോയി!!! യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍, വന്ന കാര്യം പറയാഞ്ഞതോടെ സംശയമായി, ദേഹപരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുത്തു

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026