BREAKING NEWS

ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ഷമിയ്ക്കു പകരം അർഷ്ദീപ് സിങ്?

· · 1 min read
Share: Copied!

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ്ഘട്ട അവസാന മത്സരത്തിൽ ന്യൂസീലൻഡിനെതിരായ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത. മുഹമ്മദ് ഷമിക്കു പകരം ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ പതിനൊന്നംഗ സംഘത്തിൽ ഉൾപ്പെടുത്തിയേക്കും. ന്യൂസീലൻഡ് നിരയിൽ അഞ്ച് ഇടംകൈയ്യൻ ബാറ്റർമാരുള്ള പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു മാറ്റത്തിന് ഇന്ത്യൻ ടീം മാനേജ്‌മെന്റൊരുങ്ങുന്നത്. അതോടൊപ്പം പാകിസ്താനെതിരായ മത്സരത്തിൽ ഷമിയുടെ കാലിന് വേദന അനുഭവപ്പെട്ടതും ടീമിൽ മാറ്റം വരുത്താൻ കാരണമായേക്കും.

അന്നു തടഞ്ഞെങ്കിൽ ഇന്നീ മരണം ഒഴിവാക്കാമായിരുന്നു!! ‘വിദ്യാർഥികളെ തല്ലാൻ അധ്യാപകർക്കു ഭയം, എന്തു ചെയ്താലും പിൻതുണയ്ക്കുന്ന നിലപാടാണ് രക്ഷിതാക്കൾക്ക്, കഴിഞ്ഞവർഷവും ഷഹബാസിനെ ആക്രമിച്ച കുട്ടികൾ 10ാം ക്ലാസ് വിദ്യാർഥികളെ മർദ്ദിച്ചിരുന്നു

ഇതിന്റെ ഭാ​ഗമായാണ് പഞ്ചാബ് പേസറായ അർഷ്ദീപ് വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങിയതെന്നും സൂചനയുണ്ട്. ബൗളിങ് പരിശീലകൻ മോണി മോർക്കലിന്റെ കീഴിലാണ് അർഷ്ദീപിന്റെ പരിശീലനം നടന്നത്. 13 ഓവറോളം എറിഞ്ഞ് അർഷ്ദീപ് പരിശീലനം നടത്തിയപ്പോൾ 6-7 ഓവർ മാത്രമാണ് ഷമി എറിഞ്ഞത്.

സാമ്പത്തിക ബാധ്യത മറികടക്കാൻ ഷെമീന സ്വന്തമായി ചിട്ടി തുടങ്ങിയെങ്കിലും പൊളിഞ്ഞു, കൊല്ലപ്പെട്ട ഷാഹിദയ്ക്ക് ചിട്ടി കിട്ടിയെങ്കിലും പണം നൽകിയില്ല!! നാട്ടിലെ ബാധ്യതകൾ അറിയില്ല, നാലുമാസം ഒളിവിൽ, നാട്ടിലേക്ക് സ്ഥിരമായി വിളിക്കാറില്ല- റഹീം

ഫെബ്രുവരി 23-ന് പാകിസ്താനെതിരായ മത്സരത്തിനിടെ വലതുകാലിന് വേദന അനുഭവപ്പെട്ട ഷമിയെ വൈദ്യസംഘം പരിശോധിച്ചിരുന്നു. മത്സരത്തിൽ ഷമിയുടെ മൂന്നാം ഓവറിനു പിന്നാലെയായിരുന്നു വേദന അനുഭവപ്പെട്ടത്. ഇന്ത്യ ഇതിനകംതന്നെ സെമി ഫൈനലിൽ പ്രവേശിച്ചതിനാൽ ഷമിക്ക് തത്കാലം വിശ്രമം നൽകാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അതോടൊപ്പം നാളെ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.

BREAKING NEWS
കഞ്ചാവ് വിൽപ്പന തടയാൻ ശ്രമിച്ച യുവാക്കൾക്ക് നേരെ ആക്രമണം; ബൈക്ക് തടഞ്ഞുനിർത്തി ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ
21 Oct 2026
BREAKING NEWS
ഹാവൂ!! പിണറായിയുടെ ടെൻഷൻ കുറഞ്ഞു; വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി, ’ഓവറാവേണ്ട, അധികാര പരിധി കടക്കരുത് ’എന്ന് ഇ.ഡിക്ക് താക്കീത്
21 Oct 2026
BREAKING NEWS
ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു, പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, കെപി ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
21 Oct 2026
BREAKING NEWS
13കാരായ ഇരട്ടസഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കുട്ടികളുടെ കഴുത്തറുത്ത നിലയിൽ, ദേഹമാസകലം മുറിവുകൾ; തലയ്ക്ക് പരിക്ക്; അവിഹിത ബന്ധം ചോദ്യം ചെയ്തിന്റെ പകയിൽ അമ്മയും കാമുകനും മൂത്തമകനും കൊലപ്പെടുത്തിയതെന്ന് പോലീസ്, മൂവരും കസ്റ്റഡിയിൽ
21 Oct 2026