കാസർകോട്: എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗത്തിന്റെ പരാതി. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് കെ അനുരാഗിനെതിരെ പരാതി നൽകിയത്. തന്റെ ഫോണിലേക്ക് അനുരാഗ് അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി.
സിപിഎം ജില്ലാ സെക്രട്ടറിക്കാണ് പെൺകുട്ടി പരാതി നൽകിയത്. സംഭവത്തിൽ അനുരാഗിനെതിരെ പാർട്ടിയിൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

















































