Tag: thomas chandy

തോമസ് ചാണ്ടിക്ക് തിരിച്ചടി: കളക്ടര്‍ അനുപമയുടെ ഉത്തരവ് സര്‍ക്കാര്‍ ശരിവച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്ന ഉത്തരവ് ശരിവച്ച് സര്‍ക്കാര്‍. ലേക് പാലസ് റിസോര്‍ട്ടിന് മുമ്പില്‍ നിലം നികത്തി അനധികൃതമായി നിര്‍മിച്ച പാര്‍ക്കിംഗ് ഏരിയ പൊളിച്ചു നീക്കണമെന്ന മുന്‍ കളക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവാണ് സര്‍ക്കാര്‍ ശരിവച്ചത്....

‘കുവൈറ്റ് ചാണ്ടി പുനരവതരിച്ചു….പുളിങ്കുന്നിലല്ല, കാവാലത്തോ അല്ല തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍’:തോമസ് ചാണ്ടിയെ പരിഹസിച്ച് ജയശങ്കര്‍

കൊച്ചി:പ്രളയക്കെടുതിയില്‍ കുട്ടനാട് മുങ്ങുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്ന എംഎല്‍എ തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. കുട്ടനാട് വെളളപ്പൊക്കത്തില്‍ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല. അതുപോകട്ടെ, ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ...

എ.കെ.ശശീന്ദ്രനേക്കട്ട് ചവട്ടുന്നത് തോമസ് ചാണ്ടി തന്നെ, ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത് തോമസ് ചാണ്ടിയുടെ പിഎ യുടെ വീട്ടിലെ സഹായി മഹാലക്ഷമി

ഫോണ്‍ കെണി കേസില്‍ എ.കെ.ശശീന്ദ്രനെകുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മഹാലക്ഷമി തോമസ് ചാണ്ടിയുടെ പിഎയുടെ വീട്ടിലെ സഹായി. പി എ ശ്രീകുമാറിന്റെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയെന്ന് മഹാലക്ഷമി ചെയ്യുന്നത്.തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതേ ആവശ്യം...

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസ്, ജസ്റ്റിസ് കുര്യന്‍ ജോസഫും പിന്‍മാറി: ജഡ്ജിമാരുടെ പിന്‍മാറ്റം മൂന്നാം തവണയും

ന്യൂഡല്‍ഹി: മുന്‍മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറ്റ കേസില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. ഇത് മൂന്നാം തവണയാണ് ജഡ്ജി പിന്‍മാറുന്നത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് ഇത്തവണ പിന്‍മാറിയത്.ആര്‍ കെ അഗര്‍വാള്‍, എ എം സപ്രേ എന്നിവരുടെ ബെഞ്ച് ആയിരുന്നു...

മന്ത്രിമോഹത്തിന് വീണ്ടം തിരിച്ചടി കായല്‍ കൈയേറ്റ കേസില്‍ ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കു തിരിച്ചടി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് സുപ്രീം കോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ആര്‍.കെ. അഗര്‍വാള്‍, എ.എം.സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ്...

തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്, കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി

തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ആലപ്പുഴ മുന്‍ ജില്ലാ കലക്ടര്‍മാരായിരുന്ന പി.വേണുഗോപാല്‍, സൗരവ് ജെയിന്‍,മുന്‍ എ.ഡി.എം എന്നിവരടക്കം 12 പേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍...

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ

കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ. കോട്ടയം വിജിന്‍ലസ് എസ്പിയാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. വിജിലന്‍സിന്റെ നിലപാട് വ്യാഴാഴ്ച കോട്ടയം വിജിന്‍ലസ് കോടതിയില്‍ അറിയിക്കും. വലിയകുളം സീറോ ജെട്ടി നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ത്വരിത പരിശോധനയ്ക്കു ശേഷമാണ്...
Advertismentspot_img

Most Popular

G-8R01BE49R7