Tag: terrorist attack

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; ഒരു സൈനികൻ വീരമൃത്യു വരിച്ചു

കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുടെ കയ്യിൽ നിന്ന് ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിലെ കംരാസിപൂർ ഗ്രാമത്തിലാണ് സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടിയുണ്ടായത്. ഗ്രാമത്തിൽ ഭീകരർ...

വീണ്ടും ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു; രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു

ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സൂ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റമുട്ടലില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. ഇവരെ...

കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് സന്ദേശം

കൊച്ചി: കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. കര്‍ണാടക പോലീസിനാണ് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച...

ദേവഗൗഡ പ്രധാനമന്ത്രിയായപ്പോള്‍ ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്..?

ബംഗളൂരു: ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്. അതേക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം മൈസൂരുവില്‍ നടന്ന റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കശ്മീരിലേക്ക് പോകാന്‍ പ്രധാനമന്ത്രി...

ഇന്ത്യയ്ക്ക് ഒപ്പമുണ്ട്; പൂര്‍ണ പിന്തുണയുമായി റഷ്യയും; പുടിന്‍ നേരിട്ട് മോദിയെ വിളിച്ചു; റഷ്യയിലേക്ക് ക്ഷണവും

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തുന്നു. ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ കൂടെയുണ്ടാകുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് അംഗീകാരമേറുകയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. പുല്‍വാമ...

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കു നടത്തിയ ആക്രമണത്തിന് അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളം ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നു. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണു റിപ്പോര്‍ട്ട്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12...

പുല്‍വാമ ആക്രമണം; ഭീകരര്‍ സഞ്ചരിച്ച വാഹനവും ഉടമയേയും തിരിച്ചറിഞ്ഞു

ജമ്മു: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ സഞ്ചരിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്‌ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ് വാഹനത്തിന്റെ ഉടമയെന്ന നിര്‍ണായകവിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സജദ് ഭട്ട് വാഹനം വാങ്ങിയത്. ജയ്ഷ് ഇ മുഹമ്മദ്...

ഭീകരാക്രമണത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്‍, വസീം അക്രം, അഫ്രീദി തുടങ്ങിയവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു

കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷന്‍ എടുത്തുമാറ്റിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മുന്‍ പാക് ക്യാപ്റ്റനും നിലവില്‍...
Advertismentspot_img

Most Popular

G-8R01BE49R7