ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. 10,000 കോടി രൂപ ചെലവാണ് ഇതിന് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 2022നകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ...
അമേരിക്കയിലെ 5ജി നെറ്റ്വര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്ക് ഭീമന്മാരായ സാംസങും യുഎസ് ടെലികോം കമ്പനിയായ വെറൈസനും ചേര്‍ന്ന് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ 5ജി ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ക്വാല്‍കോം കഴിഞ്ഞ ദിവസം...
വാട്സാപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ കമ്പനി വിട്ടു. വാട്സാപ്പിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണ് നീരജ് അറിയിച്ചത്. ഏഴ് വര്‍ഷക്കാലമായി വാട്സാപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. വാട്സാപ്പില്‍ നിന്നും മാറാന്‍ സമയമായി എല്ലാ ദിവസവും വിവിധ രീതികളില്‍ ആപ്പ് ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുന്നതില്‍ അഭിമാനമുണ്ട്....
അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ അടുത്തകാലത്താണ് ഈ സംവിധാനം വാട്സ്ആപ്പില്‍ ലഭ്യമായത്.
മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും പത്ത് മിനിറ്റില്‍...
കാലിഫോര്‍ണിയ: സ്റ്റിക്കറിനു പിന്നാലെ കിടിലന്‍ ഫീച്ചറുമായി വീണ്ടും വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഫീച്ചറാണ് പുതിയതായി വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്തവണ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാറുള്ള'...
കൊച്ചി: ഇന്ത്യയിലെവിടേക്കും റിസര്‍വര്‍വേഷനൊഴികെയുള്ള സാധാരണ റെയില്‍വേ ടിക്കറ്റുകള്‍ ഇനി മൊബൈല്‍ ഫോണ്‍വഴി എടുക്കാം. നേരത്തേ അതത് റെയില്‍വേ സോണിനകത്ത് യാത്രചെയ്യാനുള്ള ടിക്കറ്റെടുക്കാന്‍ മാത്രമായിരുന്നു സംവിധാനം. utsonmobile എന്ന ആപ്പ് വഴിയുള്ള സേവനം ഇന്നലെമുതല്‍ രാജ്യവ്യാപകമാക്കി.
യാത്ര തുടങ്ങുന്ന റെയില്‍വേ സ്‌റ്റേഷന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ടിക്കറ്റ് എടുക്കാം....
ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പിലും പരസ്യം വരുന്നു. വാട്സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ പരസ്യം പ്രത്യക്ഷപ്പെടുക.
എന്നാല്‍ എന്നുമുതല്‍ പരസ്യം വന്നു...