സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളേപ്പറ്റി ശിവശങ്കറിന് അറിയുമോയെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുക. സ്വര്‍ണക്കടത്തിന് കിട്ടിയ തുകയ്ക്ക് പുറമെ 1,85,000 ഡോളര്‍...
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായകമൊഴി നൽകി എം. ശിവശങ്കർ. സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് തന്നെ വിളിച്ചിരുന്നതായാണ് ശിവശങ്കറിന്റെ മൊഴി. എന്നാൽ ബാഗേജിന്റെ കാര്യത്തിൽ താൻ ഇടപെടില്ലെന്ന് സ്വപ്നയോട് പറഞ്ഞതായും ശിവശങ്കറിന്റെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം എൻ.ഐ.എ. സംഘത്തിന് നൽകിയ...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്തതെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയതായി അറിയുന്നു. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനു ലഭിച്ച മൊഴി...
കൊച്ചി: അറസ്റ്റിലേക്കു നീങ്ങുമായിരുന്ന ഘട്ടത്തിലും എം. ശിവശങ്കറിനു രക്ഷയായത് സ്വപ്‌നാ സുരേഷുമായുള്ള അഗാധമായ അടുപ്പം. വഴിവിട്ടു പല കാര്യങ്ങളും ചെയ്തുകൊടുത്തത് ഈ ബന്ധം കൊണ്ടാണെന്നു സ്ഥാപിച്ചെടുക്കാന്‍ ശിവശങ്കറിനു കഴിഞ്ഞെന്നാണു വിവരം. കസ്റ്റംസും എന്‍.ഐ.എയും ശേഖരിച്ച തെളിവുകള്‍ ഇതിനു തുണയാകുകയും ചെയ്തു.
കുടുബസുഹൃത്ത് എന്ന നിലയിലായിരുന്നു തങ്ങളുടെ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച 10 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍നിന്ന് പുറത്തുവിട്ടത്. അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ചോദ്യംചെയ്യലിന് വിധേയനാകാന്‍...
ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഇന്നലത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം എം. ശിവശങ്കർ തങ്ങിയത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ കുടുംബം താമസിച്ചിരുന്ന അതേ ഹോട്ടലിൽ. ശിവശങ്കർ നിയമോപദേശം തേടിയത്, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് നിയമോപദേശം തേടിയ അതേ...
കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ എസ് രാജീവ്. ശിവശങ്കറിന്റെ സ്വർണക്കടത്തിലെ പങ്കിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എസ് രാജീവ്.
കേസുമായി ബന്ധപ്പെട്ട് ഏത് ചോദ്യത്തിന് മറുപടി പറയാനും ശിവശങ്കർ തയ്യാറാണെന്ന് അഭിഭാഷകൻ പറഞ്ഞു....
തിരുവനന്തപുരം: എം ശിവശങ്കറെ എന്‍ഐഎ എത്രസമയം ചോദ്യംചെയ്താലും സര്‍ക്കാരിന് അതില്‍ കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ ശിവശങ്കറെ പത്ത് മണിക്കൂറില്‍ അധികമായി എന്‍ഐഎ ചോദ്യംചെയ്യുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം...