ഡല്‍ഹി; അകലം പാലിക്കല്‍ കര്‍ശനമായി പാലിച്ച് ബസുകളും മെട്രോ സര്‍വീസുകളും ഷോപ്പിങ് കോംപ്ലക്‌സുകളും മാര്‍ക്കറ്റുകളും തുറക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഇതു സംബന്ധിച്ച വിശദമായ നിര്‍ദേശം കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ടാക്‌സികളില്‍ രണ്ടു യാത്രക്കാര്‍, ബസുകളില്‍ 20 യാത്രക്കാര്‍ മാത്രം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്