തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സ്വര്‍ണക്കടത്തിന് പണം മുടക്കിയ മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് പിടിയിലായത്. അതിനിടെ സ്വര്‍ണം വാങ്ങാന്‍ വിപുലമായ ധനസമാഹരണം നടത്തിയതായി കണ്ടെത്തി. പലരില്‍ നിന്നായി ശേഖരിച്ചത് 9 കോടി രൂപയാണ്. ഇവിടെ വില്‍പനമൂല്യം...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷം. 2019 ജൂലൈ 13നായിരുന്നു ആദ്യകടത്ത്. പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് ഒന്‍പതു കിലോ സ്വര്‍ണമാണ് ദുബായ് വിമാനത്താവളത്തിലെ നയതന്ത്ര കാര്‍ഗോ വഴി കേരളത്തിലേക്ക് അന്ന് അയച്ചത്. സന്ദീപ് നായരാണ് തന്നെ...
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ മലപ്പുറത്തുനിന്നും കസ്റ്റംസ് അറസ്റ്റു ചെയ്ത റമീസിനെ ഇന്ന് കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍ നിന്നിറങ്ങിയ റമീസ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.
അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍...
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ഉന്നത ബന്ധം കണ്ടെത്താന്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം ഒട്ടേറെപ്പേരേ സ്വപ്ന സുരേഷ് നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു. വിദേശത്തേയ്ക്കുള്ള വിളികളും കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം
ഒളിവില്‍ പോയ സ്വപ്ന...
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം കേരള അതിര്‍ത്തികടന്നു. സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സ്വപ്നയും സന്ദീപും കുടുങ്ങിയത്. ശനിയാഴ്ച...
ബെംഗളൂരു: നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. അന്വേഷണസംഘത്തലവന്‍, എന്‍ഐഎ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലെത്തി. രാത്രിതന്നെ ഡൊംലൂരിലെ എന്‍ഐഎ ഓഫിസില്‍ ഇരുവരെയും ചോദ്യം ചെയ്തു.
പ്രതികളെ ബെംഗളൂരു...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡയില്‍. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇരുവരെയും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബെംഗളൂരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ്...