Tag: religion

ശബരിമലയില്‍ മാത്രം നവോത്ഥാനം മതി; കണ്ണൂരിലെ സിപിഎം ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ അയിത്താചാരം..!!!

കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീ സമത്വംവും നവോത്ഥാനവും നടപ്പാക്കുമ്പോഴും നമുക്കു ജാതിയില്ലെന്ന വിളംബര ഘോഷയാത്ര നടത്തുകയും ചെയ്ത സിപിഎം കണ്ണൂരില്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ജാതി വേര്‍തിരിവിന്റെയും സ്ത്രീ വിവേചനത്തിന്റെയും വേദിയാണ് കണ്ണൂരില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ക്ഷേത്രോത്സവങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ നിരവധി ക്ഷേത്രങ്ങളില്‍...

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം.പിയുമായ സുഷ്മിത ദേവ്. കോണ്‍ഗ്രസ് മാത്രമാണ് ഈ നിയമത്തെ എതിര്‍ത്തതെന്നും അധികാരത്തില്‍ വന്നാല്‍ നിയമം എടുത്തുകളയുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍...

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല; വിലക്ക് ഭരണഘടനാ ലംഘനം; പുനഃപരിശോധന വേണ്ടെന്നും സര്‍ക്കാര്‍ വാദം

ന്യൂഡല്‍ഹി: ഏതെങ്കിലും മതത്തിന്റേയോ ലിംഗത്തിന്റേയോ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും വിലക്ക് ഭരണഘടനാ ലംഘനമെന്നും പുനഃപരിശോധന വേണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുനഃപരിശോധന ഹര്‍ജികളുമായി കോടതിയെ സമീപിച്ചവര്‍ അടിസ്ഥാനമില്ലാത്ത വാദമാണ് ഉന്നയിച്ചതെന്നും സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. ഹിന്ദു...

ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്നു തന്ത്രി

സന്നിധാനം: ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത്. മകരവിളക്കിനു നട തുറക്കുമ്പോള്‍ ശുദ്ധിക്രിയ നടത്താന്‍ നേരത്തേ നിശ്ചയിച്ചിരുന്നു. സുപ്രീം കോടതി വിധിക്കു നിരക്കാത്തതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണത്തില്‍ തന്ത്രി...

മാര്‍പ്പാപ്പയ്ക്ക് രാജകീയ സ്വീകരണം; വിശ്വമാനവ സാഹോദര്യ സമ്മേളനത്തിന് തുടക്കം

അബുദാബി: പ്രവാസലോകത്തിന് ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ച് വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയില്‍ എത്തി. ഞായറാഴ്ച രാത്രി വന്നിറങ്ങിയ മാര്‍പ്പാപ്പയ്ക്ക് യു.എ.ഇ. നല്‍കിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിയ...

രാമക്ഷേത്രം അതേ സ്ഥലത്ത് തന്നെ നിര്‍മിക്കുമെന്ന് അമിത്ഷാ: രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ഷാ

ലക്‌നൗ: രാമക്ഷേത്ര വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്രം അതേസ്ഥലത്തു തന്നെ പണിയുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷനെ നിലപാട് തുറന്നു പറയാന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാമക്ഷേത്ര വിഷയത്തില്‍ അമിത്...

കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ വായിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ത്രീ പുരുഷ സമത്വത്തെ അനുകൂലിക്കുന്നു. എന്നാല്‍, സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ജനങ്ങളോടും...

മാന്ദാമംഗലം പള്ളിയില്‍ പ്രവേശിച്ചത് യതീഷ് ചന്ദ്രയുടെ അറിവോടെയെന്ന് ഓര്‍ത്തഡോക്‌സ് സഭ

തൃശൂര്‍: ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ മാന്ദാമംഗലം പള്ളിയില്‍ പ്രവേശിച്ചത് എസ്.പി യതീഷ് ചന്ദ്രയുടെ അറിവോടെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. 'നിങ്ങള്‍ പള്ളിയുടെ മുന്നിലേക്ക് പോകുക, അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ തടയും. അപ്പോള്‍ സ്വാഭാവികമായും അതിന്റെ ചിത്രമെടുക്കാം. അത്...
Advertismentspot_img

Most Popular

G-8R01BE49R7