Tag: poster

മഞ്ജു വാര്യര്‍ വില്ലത്തിയോ…? ലൂസിഫറിന്റെ അവസാനത്തെ പോസ്റ്റര്‍ എന്താകും..?

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലെ ഓരോ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌വിട്ടുകൊണ്ടിരിക്കുകയാണ്. 26 ദിവസങ്ങള്‍ കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുന്ന അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം ലൂസിഫര്‍ എന്ന സിനിമയ്ക്ക് വലിയ ഹൈപ്പ് നല്‍കുന്നുണ്ട്. ഇതിനോടകം ഇരുപത്തിനാല് പോസ്റ്ററുകള്‍ പുറത്തു വന്നു. ഇനി വിവേക് ഒബ്‌റോയ്...

ലൂസിഫറില്‍ ടോവിനോയുടെ കിടിലന്‍ ലുക്ക് ..!!!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. ടൊവിനോ തോമസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന...

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണം; മലപ്പുറത്ത് വിദ്യാര്‍ഥികള്‍ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റില്‍

മലപ്പുറം: കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റര്‍ പതിപ്പിച്ചതിന് രണ്ടുവിദ്യാര്‍ഥികള്‍ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ബുധനാഴ്ച പോസ്റ്റര്‍ ശ്രദ്ധയില്‍ പെട്ട പ്രിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തില്‍ കോളേജ് ക്യാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ച്...

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന പാരമ്പര്യമുണ്ട് തങ്ങള്‍ക്കെന്ന് ആരാധകര്‍: ഒടിയന്റെ പോസ്റ്റര്‍ കീറിയ യുവാവിനെ തിരഞ്ഞ് പിടിച്ച് ആരാധകര്‍ പണി കൊടുത്തു

പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന പാരമ്പര്യമുണ്ട് തങ്ങള്‍ക്കെന്ന് ആരാധകര്‍. ആരും കാണാതെ ഒടിയന്‍ സിനിമയുടെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ യുവാവിനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. പിടികൂടുക മാത്രമല്ല, കീറിയ ആളെക്കൊണ്ടു തന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിച്ചുവെക്കുകയും...

മോഹന്‍ലാല്‍ പ്രധാനമന്ത്രിയോ? ചിത്രം പറയുന്നത്..!

മോഹന്‍ലാല്‍ പ്രധാനമന്ത്രി ആകുമോ? മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് സിനിമയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി കൊണ്ട് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നു എന്ന സൂചനയാണ് ലൊക്കേഷന്‍ ചിത്രം...

ഇതാണ് നുമ്മ പറഞ്ഞ ‘നിത്യഹരിത നായകന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി….

ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന 'നിത്യഹരിത നായകന്‍' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ആദിത്യ ക്രീയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'നിത്യഹരിത നായകന്‍' എന്ന സിനിമ സംവിധാനം ചെയ്യുന്നത് എ ആര്‍ ബിനുരാജ് ആണ്....

വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം!!! മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ കണ്ടെത്തി; ജാഗ്രതയോടെ അധികൃതര്‍

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന. വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായാണ് സംശയം. സര്‍വകലാശാലയുടെ പ്രധാന കവാടത്തിനു സമീപം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു. അധികൃതര്‍ അതീവ ജാഗ്രതയോടെയാണ് ഇതിനെ നോക്കിക്കണുന്നത്. സംഭവത്തേത്തുടര്‍ന്ന് സ്ഥലത്ത് പോലീസ് പരിശോധന നടത്തി. സംഭവത്തെ...

ലാലേട്ടന്‍ മാസ്സ്‌ലുക്കില്‍; ഒടിയന്റ പുതിയ പോസ്റ്റര്‍ പുറത്ത്

കൊച്ചി:മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രകാശ് രാജ്, സിദ്ദിഖ്, നരേന്‍ എന്നിങ്ങനെ വന്‍താര അണിനിരക്കുന്ന...
Advertismentspot_img

Most Popular