പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഭവനമന്ത്രി ജിതേന്ദ്ര അവ്ഹാദ്. പ്രധാനമന്ത്രിയുടെ ആഹ്വാനം വിഡ്ഢിത്തവും കുട്ടിത്തവുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 'അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് പ്രതീക്ഷിച്ചു. ലോക്ക്ഡൗണിലും കൊറോണയിലും വലയുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചു.
എന്നാല്‍, അദ്ദേഹം നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ...
ലോക്ക് ഡൗണിനിടെ മദ്യവില്‍പ്പനശാലയില്‍ വന്‍ മോഷണം. മംഗളുരുവില്‍ മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. ഉള്ളാലിലുള്ള മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നത്.
മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. വില കൂടിയ ബ്രാന്‍ഡുകളും വില കുറഞ്ഞ ബ്രാന്‍ഡുകളും ഒരുപോലെ കടത്തിക്കൊണ്ടു പോയതായി പോലീസ്...
കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. ഇന്ത്യന്‍ അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാതെ വന്നതോടെയാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയാതെ വന്നത്.
ഏപ്രില്‍ ആറ് മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു...
രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. 2301 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 156 പേര്‍ക്ക് രോഗം ഭേദമായെന്നും 2088 പേര്‍ ചികിത്സയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 336 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്...
ലോക്ക്ഡൗണില്‍ ജോലിയില്ലാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഏപ്രില്‍ ഏഴിന് കേന്ദ്രം മറുപടി അറിയിക്കണം. പൊതുപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദറും അഞ്ജലി...
കൊവിഡ് പ്രതിരോധത്തിന് ഗോമൂത്രം ഉപയോഗം എന്ന ആശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍വരോഗ സംഹാരിയും അണുനാശകവുമാണ് ഗോമൂത്രവും ഉപോത്പന്നങ്ങളും എന്നാണ് വിശ്വാസം. എന്നാല്‍ ഗുജറാത്തില്‍ ഗോമൂത്രം കൊണ്ടുള്ള അണുനാശനം പ്രാവര്‍ത്തകമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഗോമൂത്രത്തിന്റെ പ്രതിദിന ഉപഭോഗം സംസ്ഥാനത്ത് 6,000 ലിറ്റര്‍ ആയെന്നാണ് രാഷ്ട്രീയ കാമധേനു...
ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എമിറേറ്റസ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇതു സംബന്ധിച്ച് യുഎഇ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. ഏപ്രില്‍ ആറു മുതലാണ് എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക.
നിയന്ത്രിത സര്‍വീസുകളായാണ് നടത്തുന്നതെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ആയ ഷെയ്ഖ് അഹമ്മദ് ബിന്‍...