ഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണു മല്യയുടെ വാദങ്ങള്‍ തള്ളി നാടുകടത്തലിന് ഉത്തരവിട്ടത്. ബാങ്കുകളില്‍നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യ ലണ്ടനില്‍ തങ്ങുന്നതിനിടെയാണ് കോടതി ഉത്തരവ്.
വായ്പാ തിരിച്ചടവ്...
ഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് അറിയിച്ചിരിക്കുന്നത്.
2019 സെപ്റ്റംബറിലായിരുന്നു ഊര്‍ജിത് പട്ടേലിന്റെ കാലാവധി അവസാനിക്കുക. കേന്ദ്രസര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം ഊര്‍ജിത് പട്ടേല്‍ നേരത്തെ തന്നെ രാജിവച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ മാസം 19ന്...
ഡല്‍ഹി:കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എന്‍.ഡി.എ വിടും. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഉപേന്ദ്ര കുശ്വാഹ അറിയിച്ചു. മന്ത്രി സ്ഥാനവും ഇന്ന് രാജിവെച്ചേക്കും. ഇതിനിടെ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍...
മിണ്ടാതിരിക്കാന്‍ രണ്ട് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യസ്‌കൂളിലാണു സംഭവം. 4 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലാണു പ്രത്യക്ഷപ്പെട്ടത്. ഒക്ടോബറിലായിരുന്നു സംഭവമെങ്കിലും പുറത്തറിഞ്ഞത് ഇപ്പോഴാണ്.
മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ...
ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ നാളുകള്‍ക്കു ശേഷവും ഉയര്‍ത്തിക്കാട്ടുന്നുവെന്ന റിട്ട. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡയുടെ പ്രസ്താവനയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെയുള്ള പുതു ആയുധമാക്കിയത്. ഹൂഡ...
ഹൈദരാബാദ്: സംസ്ഥാന നിയമസഭയിലേക്ക് ജനവിധി തേടുന്ന രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് ആരംഭിച്ചു. തെലങ്കാനയില്‍ ഏഴ് മണിക്കും രാജസ്ഥാനില്‍ എട്ട് മണിക്കുമാണ് പോളിങ് ആരംഭിച്ചത്. രാജസ്ഥാനിലെ 200ഉം തെലങ്കാനയിലെ 119 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11-നാണ് വോട്ടെണ്ണല്‍.
20 വര്‍ഷത്തിനിടെ ഒരുതവണപോലും ഒരു പാര്‍ട്ടിയെ...
ഡല്‍ഹി: പ്രളയം തകര്‍ത്ത കേരളത്തിനുള്ള ധനസഹായം 3048 കോടിയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. നേരത്തെ അനുവദിച്ച അറുന്നൂറ് കോടി അടക്കമാണ് ഈ തുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുത്തത്. ആഭ്യന്തരമന്ത്രിയെ കൂടാതെ ധനമന്ത്രി...
ബെംഗളൂരു: ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച ഫ്രഞ്ച് ഗയാന സ്പേസ് സെന്ററില്‍നിന്നാണ് ജിസാറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്.
'എരിയന്‍ 5' റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. രാജ്യത്ത്...