കോഴിക്കോട്: അന്തരിച്ച എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യയും എംജിആറിന്റെ കുടുംബാംഗവുമായിരുന്ന പ്രമീള നായരുടെ എഴുത്തുകളെ എംടി ഒറ്റക്കത്തിലൂടെ റദ്ദാക്കിയെന്ന് എഴുത്തുകാരി എച്മുക്കുട്ടി. എംടിയുടെ മഞ്ഞ് അടക്കമുള്ള കഥകളെ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് പ്രമീള നായരാണ്. ഇരുവരും ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകരായിരിക്കുമ്പോഴാണു പ്രണയിച്ചതും ഒന്നിച്ചു ജീവിച്ചതും....