ആലപ്പുഴ: കല്ല്യാണക്കുറിയുമായി വിവാഹം ക്ഷണിക്കാൻ ഭജലാലിന്റെ വീട്ടുകാർ ബന്ധുവീടുകളിലെത്തിയപ്പോൾ കിട്ടിയവർ കിട്ടിയവർ ഒന്നു സംശയിച്ചു. ഇത്തവണ കരം കെട്ടിയതാണല്ലോ പിന്നെയെന്താ വീണ്ടും കരമടയ്ക്കാൻ പറയുന്നത്. തലമൂത്ത കാർന്നവൻമാർ കണ്ണട ഒന്നു കണ്ണിൽ ഉറപ്പിച്ച് നിർത്തി നോക്കിയപ്പോഴല്ലേ സംഗതിയുടെ കിടപ്പുവശം മനസിലായായത്... മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം...