ഝാർഖണ്ഡ്: അതിശൈത്യവും ഉപവാസവും കാരണം വിവാഹച്ചടങ്ങിനിടെ വരൻ ബോധംകെട്ടുവീണു. ഇതോടെ വധു വിവാഹത്തിൽനിന്ന് പിന്മാറി. ഝാർഖണ്ഡിലെ ദേവ്ഘറിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഘോർമര സ്വദേശിയായ അർണവും ബിഹാറിലെ ഭഗൽപുർ സ്വദേശിയായ അങ്കിതയും തമ്മിൽ നടക്കാനിരുന്ന വിവാഹവേദിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അർണവിന്റെ നാട്ടിൽവച്ച് തുറന്ന മണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ...