Tag: mansoon

മൂന്ന് ദിവസത്തിനകം കാലവര്‍ഷം എത്തും; ബുധനാഴ്ചയ്ക്കു ശേഷം മഴ കനക്കും

തിരുവനന്തപുരം: കടുത്ത വരള്‍ച്ചയ്ക്ക് അറുതിവരുത്തി ഈ ആഴ്ച തന്നെ കാലവര്‍ഷം കേരളതീരം തൊടും. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് മുന്നോട്ട് നീങ്ങുന്നതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. ബുധനാഴ്ചക്ക് ശേഷം ഏതു നിമിഷവും മഴ സംസ്ഥാനത്ത് സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. സാധാരണ...

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയില്‍

കൊച്ചി: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച്ച കൊച്ചിയിലെത്തും. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിന്നു. മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട്...

കാലവര്‍ഷക്കെടുതില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി; ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ കൂടി മരിച്ചു

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി. നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യന്റെ കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഇടുക്കി പണിക്കന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മന്നാടിയില്‍ റിനോ തോമസാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട്...

കേരളത്തില്‍ കനത്ത നാശനഷ്ടം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരം, ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കും: കിരണ്‍ റിജിജു

കോട്ടയം: മഴക്കെടുതിയില്‍ കേരളത്തിന് കനത്ത നാശനഷ്ടം ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജിജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണ്. പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടുമെത്തും. ധന, ആഭ്യന്തര. ഗതാഗത, ആരോഗ്യ...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു!!! മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരും

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യത. അതേസമയം തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അഖിലേന്ത്യാ തലത്തില്‍ മഴയുടെ കുറവ് മൂന്നു ശതമാനം മാത്രമാണ്. മധ്യപ്രദേശിന് മീതേയുള്ള ന്യൂനമര്‍ദ ഫലമായി...

കാലവര്‍ഷക്കെടുതി: ദുരിതാശ്വാസത്തിനായി 113 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി; അടിയന്തര സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസത്തിനായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. തുക അടിയന്തരമായി വിതരണം ചെയ്യാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അതേസമയം, കാലവര്‍ഷക്കെടുതി മൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്കു കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു...

മെയ് 29ന് കാലവര്‍ഷം കേരളത്തിലെത്തും,പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നേരത്തെ

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മെയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവില്‍ നിന്നും വ്യത്യസ്തമായി മുന്ന് ദിവസം മുമ്പാണ് കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ. കാലങ്ങളായി ജൂണ്‍ 1മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ സാധാരണനിലയിലുള്ള മഴതന്നെ ലഭിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7