Tag: ldf

ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുന്നു, ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന് പിണറായി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കുനേരെ വീണ്ടും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. രാജ്യത്ത് മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് പ്രചാരണായുധമാക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണ്. സംസ്ഥാനത്തും അത്തരം ശ്രമങ്ങളുണ്ടായി. ചെങ്ങന്നൂരില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് എല്‍ഡിഎഫിനെ തകര്‍ക്കാന്‍...

ന്യൂസ് അവറില്‍ കോട്ടിട്ട് വിധി പ്രഖ്യാപിക്കുന്നവരല്ല, ജനങ്ങളാണ് വിധി കര്‍ത്താക്കള്‍: ചെങ്ങന്നൂര്‍ വിജയത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂസ് അവറില്‍ കോട്ടിട്ട് വിധി പ്രഖ്യാപിക്കുന്ന ആങ്കര്‍...

എല്‍.ഡി.എഫ് മുന്നേറ്റം യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചുവെന്ന് സജി ചെറിയാന്‍; യു.ഡി.എഫിന്റെ വോട്ടുകള്‍ എല്‍.ഡി.എഫ് പണം കൊടുത്ത് വാങ്ങിയെന്ന് ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍: വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജിചെറിയാന്‍. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വിജയത്തിന്റെ സൂചനകള്‍ ലഭിച്ചെന്ന് സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ പോലും പിന്നില്‍ നിന്ന മാന്നാര്‍ പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ലഭിച്ചതെന്നും സജിചെറിയാന്‍...

ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍

ചെങ്ങന്നൂര്‍: രാഷ്ട്രീയകേരളം ഉറ്റ് നോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി മുന്നണികള്‍. തിങ്കളാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ചെങ്ങനൂരിലെ മത്സരം അഭിമാനപ്പോരാട്ടമായാണ് കണ്ടത്. അതിനാല്‍...

ശോഭനാ ജോര്‍ജ് ഇടതുപാളയത്തിലേക്ക്; ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും, ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന് വേണ്ടി പ്രചരണത്തിനിറങ്ങും

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജ് ഇടതുപാളയത്തിലേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി ശോഭനാ ജോര്‍ജ് പ്രചാരണത്തിനിറങ്ങും. 1991 ലാണ് ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ് ആദ്യമായി മത്സരിക്കുന്നത്. സിറ്റിങ് എം.എല്‍.എയും മുന്‍ തെരഞ്ഞെടുപ്പില്‍ 15,703...

സഫീറിന്റെ വധം രാഷ്ട്രീയകൊലപാതകമല്ല, അഭിപ്രായങ്ങള്‍ പറയുന്നത് എല്‍ഡിഎഫ് മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്ന് കാനം

കൊച്ചി: അഭിപ്രായങ്ങള്‍ പറയുന്നത് എല്‍ഡിഎഫ് മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐഎമ്മും സി.പി.ഐയും ചേര്‍ന്നുനില്‍ക്കേണ്ട പാര്‍ട്ടികളാണ്. ഇടതു മുന്നണി വിപുലീകരിക്കണം. എന്നാല്‍ കെ.എം.മാണിയുടെ കാര്യം ചര്‍ച്ച ചെയ്യേണ്ട അടിയന്തര സാഹചര്യമില്ല. സി.പി.ഐയില്‍ വിഭാഗീയതയില്ല. മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയകൊലപാതകം അല്ലെന്നും സി.പി.ഐക്കാരുണ്ടെങ്കില്‍ ഗൗരവത്തില്‍...

കെ.എം. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് വി.എസ്; സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കി

തൃശൂര്‍: കെഎം മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഎസ് കത്ത് നല്‍കി. മാണിയെ മുന്നണിയിലെടുക്കുന്നതില്‍ നേരത്തെ തന്നെ...

മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവന്ന് സി.പി.ഐയെ പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയില്‍ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മാണിയെ ചൊല്ലിയാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്. സിപിഎമ്മം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Advertismentspot_img

Most Popular

G-8R01BE49R7