ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് കുമാര സ്വാമി. 117 എം.എല്‍.എമാര്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി സഭയെ അഭിസംബോധന ചെയ്തത്.
നേരത്തേ, ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശ...
ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കര്‍ണാടകയുടെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നത്. കര്‍ണാടക വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുപേയ് വാല സത്യവാചകം ചൊല്ലി കൊടുത്തു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
ബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.117 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം അറിയിച്ചു. ജെഡിഎസ് നിയമസഭാകക്ഷി നേതാവ് കുമാരസ്വാമിയും സിദ്ദരാമയ്യയും അടക്കമുള്ള എംഎല്‍എമാരാണ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്ന്...
ബെംഗളൂരു: ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി. ജനങ്ങള്‍ ജെഡിഎസിനെ പിന്തുണച്ചതിന് നന്ദി. കര്‍ണാടകയില്‍ ബിജെപി ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബിജെപി ഏതു വിധേനയും ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. താനോ തന്റെ പാര്‍ട്ടിയോ അധികാര കൊതിയന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് നിയമസഭാ കക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്...