Tag: kerala

ജിഎസ്ടി പാളുന്നു..? അതിര്‍ത്തികളില്‍ വീണ്ടും ചെക്‌പോസ്റ്റുകള്‍ വരുന്നു

കൊച്ചി: ജിഎസ്ടി വന്നതോടെ കഴിഞ്ഞ ഒരു വര്‍ഷമായി അതിര്‍ത്തികളില്‍ വാണിജ്യ നികുതി ചെക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ അന്തര്‍ സംസ്ഥാന നികുതി വരുമാനത്തിലെ ഇടിവിനു കാരണം കണ്ടെത്താന്‍ അതിര്‍ത്തികളില്‍ വാണിജ്യനികുതി വകുപ്പ് വീണ്ടും 'ചെക് പോസ്റ്റ്' തുറക്കുന്നതായി റിപ്പോര്‍ട്ട്.. ഇടയ്ക്കിടെ ജിഎസ്ടി സ്‌ക്വാഡുകള്‍...

ബാങ്കുകള്‍ ഉപയോക്താക്കളില്‍നിന്ന് മിനിമം ബാലന്‍സ് ഇല്ലാത്തതിന് കഴിഞ്ഞ വര്‍ഷം പിടിച്ചുപറിച്ചത് 5000 കോടിയോളം രൂപ

കൊച്ചി: ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ കൊണ്ട് ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിനോടൊപ്പം ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് കര്‍ശനമായി പിഴ ഈടാക്കുകയും ചെയ്തു. ഇങ്ങനെ ചെയ്തതിലൂടെ വന്‍ തുകയാണ് പോയ വര്‍ഷം ബാങ്കുകള്‍ സ്വന്തമാക്കിയത്....

വണ്ണപ്പുറത്തെ കൊലപാതകം കവര്‍ച്ചാ ശ്രമത്തിനിടെ അല്ല, കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവര്‍

ഇടുക്കി : ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് കവര്‍ച്ചാ ശ്രമത്തിനിടെ അല്ലെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരാണെന്നും എസ്പി കെ.ബി വേണുഗോപാല്‍ പറഞ്ഞു. ഇതോടെ...

കേരളത്തിനോടുള്ള അവഗണനയ്ക്ക് പിന്നില്‍ മലയാളി മന്ത്രിയെന്ന് പിണിറായി; കീഴാറ്റൂരിലെ കേന്ദ്ര ഇടപെടല്‍ തെറ്റ്

തിരുവനന്തപുരം: കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടതു തെറ്റായ നടപടിയെന്നും മുഖ്യമന്ത്രി. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണ്. കേരളത്തില്‍ റോഡ്...

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും; ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. ഈ മാസം ഏഴ്, എട്ട്, ഒമ്പത് എന്നീ ദിവസങ്ങളിലായിരിക്കും...

ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു; രാണ്ടാമൂഴവുമായി ശ്രീധരന്‍പിള്ള

ന്യൂഡല്‍ഹി: പി എസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് ഒഴിവുണ്ടായത്. വി മുരളീധരന്‍ എം പിക്ക്...

വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീണ്ടും ജനങ്ങളെ ഞെട്ടിച്ച് വിദ്യാര്‍ഥിനിയുടെ കൊലപാതകം. ജിഷ മരിച്ചതിന്റെ അലയൊലികള്‍ മായും മുന്‍പാണ് വീണ്ടും ഒരു വിദ്യാര്‍ഥിനി കൊല്ലപ്പെടുന്നത്. അതേസമയം വാഴക്കുളത്ത് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി പോലീസിനോട് സമ്മതിച്ചു. മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക്...

ജിഷയ്ക്ക് പിന്നാലെ നിമിഷ; വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തിന് കുത്തി കൊലപ്പെടുത്തി; സംഭവം പെരുമ്പാവൂരില്‍

കൊച്ചി: വന്‍വിവാദമായ ജിഷ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പെ പെരുമ്പാവൂരില്‍ വീണ്ടും മറ്റൊരു വിദ്യാര്‍ഥിനി കൂടി കൊല്ലപ്പെട്ടു. പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട് കോളജ് വിദ്യാര്‍ഥിനിയെ കഴുത്തിനു കുത്തി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് പിടിയിലായത്....
Advertismentspot_img

Most Popular