Tag: kerala

കോഴിക്കോട്ടേക്ക് 4500 രൂപ, കൊച്ചിക്ക് 3000; കാറിനേക്കാള്‍ ലാഭം വിമാനം…!!! ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്തിനകത്തും വിമാനയാത്ര അനുവദിച്ചു

തിരുവനന്തപുരം: ഇന്ധനവില കൂടി. കാര്‍ യാത്രാചെലവ് വര്‍ധിക്കുന്നു. സംസ്ഥാനത്ത് ആകെ സാമ്പത്തിക പ്രതിസന്ധിയും. ഇതോടെ ഉദ്യോഗസ്ഥരുടെ യാത്രാചെലവ് കുറയ്ക്കാന്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉന്നതോദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്തിനകത്ത് വിമാനയാത്ര നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കും വകുപ്പുമേധാവികള്‍ക്കുമാണ് മുന്‍കൂര്‍ അനുവാദമില്ലാതെ...

ട്രെയിന്‍ കയറുന്നതിനിടെ അക്രമി വാളുമായി എത്തി; നടന്‍ കുഞ്ചാക്കോ ബോബനു നേരെ വധശ്രമം

കൊച്ചി: റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ് ...

ശബരിമലയില്‍ സ്ത്രീ ജീവനക്കാരെ നിയമിക്കും; ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തയാറെടുപ്പുകള്‍ വിശദമാക്കിയാണ് സത്യവാങ്മൂലം നല്‍കിയത്. സ്ത്രീജീവനക്കാരെ നിയമിക്കും. പമ്പയിലും സന്നിധാനത്തും ശുചിമുറികള്‍ അടക്കം സൗകര്യമൊരുക്കുമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇതിനിടെ ശബരിമല സ്ത്രീപ്രവേശ വിധി നടപ്പാക്കാന്‍ തന്ത്രി കുടുംബാംഗങ്ങളെ...

എ.കെ.ജിക്കു പോലും മുട്ടുമടക്കേണ്ടി വന്നു; അയ്യപ്പനോടു കളിച്ചവരാരും രക്ഷപെട്ടിട്ടില്ല; ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്മാറില്ലെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയോടും അയ്യപ്പനോടും കളിച്ചവരാരും രക്ഷപെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ്.ശ്രീധരന്‍പിള്ള. ശബരിമല വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ന്റെ കഴക്കൂട്ടത്തെ ഓഫീസിലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. കുട്ടികളേയും സ്ത്രീകളേയും ഉള്‍പ്പെടുത്തിയായിരുന്നു...

ഇടുക്കി ഡാം അടച്ചു; മഴ കുറയുന്നു; തുലാവര്‍ഷം നാളെ മുതല്‍

ചെറുതോണി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണു ഷട്ടര്‍ അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2387.08 അടിയാണ്. ശനിയാഴ്ച രാവിലെ ഷട്ടര്‍ തുറക്കുമ്പോള്‍ 2987.50 അടിയായിരുന്നു ജലനിരപ്പ്....

ഓണ്‍ലൈനില്‍ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്ത ഋഷിരാജ് സിങ്ങിനു കിട്ടിയത്…

കൊച്ചി: ഓണ്‍ലൈനായി മയക്കുമരുന്നുകള്‍ വില്‍പ്പന നടക്കുന്നുണ്ടെന്ന അറിവില്‍ ഇത് പിടികൂടാന്‍ ഇറങ്ങിയ എക്‌സൈസ് കമ്മഷണര്‍ ഋഷിരാജ് സിങ്ങിനു കിട്ടിയത് വെറും തട്ടിപ്പ് മരുന്ന്. കാന്‍സര്‍ രോഗികള്‍ക്കും ഉറക്കക്കുറവിനുമെല്ലാം ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മാത്രം വില്‍പ്പന പാടുള്ള മരുന്നുകള്‍ ഓണ്‍ലൈനില്‍ ഒരു കുറിപ്പടിയുമില്ലാതെ ലഭിക്കുമെന്നറിഞ്ഞാണ് കമ്മിഷണര്‍ സാഹസത്തിനു...

തന്ത്രിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചത് അറിയില്ലെന്ന് കടകംപള്ളി; തെറ്റിദ്ധാരണ പരത്തുന്നത് കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ തന്ത്രിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചത് അറിയില്ലെന്ന് പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രികുടുംബം അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയുമാണ് തെറ്റിദ്ധാരണ പരത്തുന്നതിന് പിന്നില്‍. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ട കാര്യം സര്‍ക്കാറിനില്ല. സുപ്രീംകോടതി വിധി...

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഇന്ധനവിലയില്‍ വന്‍ വര്‍ധന ഉണ്ടായെങ്കിലും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ആറു മാസം മുമ്പ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചതാണ്. ബസ് വ്യവസാം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് നികുതിയടക്കാനുള്ള സമയപരിധിയും ബസുകളുടെ കാലാവധിയും നീട്ടിനല്‍കിയിട്ടുണ്ട്. എന്നിട്ടും ഒരുവിഭാഗം ബസ്സുടമകള്‍...
Advertismentspot_img

Most Popular

G-8R01BE49R7