Tag: increase

അടിക്കടിയുള്ള ഇന്ധന വില വര്‍ധനവ് അവസാനിപ്പിക്കണം; എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അടിക്കടിയുടെ ഇന്ധന വില വര്‍ധന അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ ചുവടുപിടിച്ചാണു വിലവര്‍ധിപ്പിക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ബ്ലൂംബെര്‍ഗ് ഡോട് കോമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ധന വിലവര്‍ധന ബിജെപിയെയും...

മോദി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞു; ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞതായി ആര്‍.ബി.ഐ കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) പിന്തുണയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ക്ഷമതയെ കുറിച്ച് വിശകലനം ചെയ്യുന്ന കെ.എല്‍.ഇ.എം.എസ് ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയവുമായി ബന്ധപ്പെട്ട്...

വീണ്ടും ദൂര്‍ത്ത്… മന്ത്രിമാര്‍ക്കും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഖജനാവില്‍ നിന്ന് 20000 രൂപ!!!

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതിനിടെ വീണ്ടും സര്‍ക്കാരിന്റെ ദൂര്‍ത്ത്. മുഖ്യമന്തിക്കും മന്ത്രിമാര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനുള്ള തുക 20000 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ഫോണ്‍ വാങ്ങാന്‍ ഇനി 20,000 രൂപ ലഭിക്കും....

ചൈനയെ കടത്തിവെട്ടി ഇന്ത്യ; ജിഡിപി വന്‍ കുതിച്ചുചാട്ടം, 7.2 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) മൂന്നാം പാദമായ ഒക്ടോബര്‍ ഡിസംബറില്‍ 7.2 ശതമാനത്തിലേക്കു കുതിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വളര്‍ച്ചയാണു രാജ്യം കൈവരിച്ചത്. ഇതോടെ ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്ഘടന എന്ന നേട്ടം ചൈനയില്‍ നിന്നു ഇന്ത്യ തിരിച്ചുപിടിച്ചു. മൂന്നു വര്‍ഷത്തെ ഏറ്റവും...

ജൂലൈ മുതല്‍ മൊബൈല്‍ നമ്പര്‍ 13 അക്കമാകും!!! തീരുമാനം സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. ടെലികോം ഡിപ്പാര്‍ട്ട്മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്കമുള്ള നമ്പരുകള്‍ ഇനിയുണ്ടാകില്ല. നിലവില്‍ 10 അക്കമുള്ള നമ്പറുകള്‍ 2018 ഡിസംബര്‍ 18ന് മുമ്പായി 13 അക്കമുള്ള...

മദ്യത്തിന് വില വര്‍ധിക്കും!!! 400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനവും അതിന് മുകളിലുള്ള മദ്യത്തിന് 210 ശതമാനവും നികുതി ഏര്‍പ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസ്‌ക്ക്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചാതായി ബജറ്റില്‍ വ്യക്തമാക്കിയ മന്ത്രി സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ നികുതിവര്‍ധന നാമമാത്രമാണെന്നും അറിയിച്ചു. ഒപ്പം വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 400 രൂപവരെയുള്ള...

ബസ് ചാര്‍ജ് വര്‍ധന ഉടന്‍ ഉണ്ടായേക്കും… സൂചന നല്‍കി മുഖ്യമന്ത്രി, മിനിമം ചാര്‍ജ് എട്ടുരൂപയാക്കാന്‍ നീക്കം

തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതിനാല്‍ പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ചാര്‍ജ് കൂട്ടുന്ന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി നിമയസഭയില്‍...
Advertismentspot_img

Most Popular

G-8R01BE49R7