ആലപ്പുഴ: നിപ്പ വൈറസ് ബാധയെന്ന് സംശയിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരാളെ പ്രവേശിപ്പിച്ചു. അടൂര്‍ സ്വദേശിയെയാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. അതേസമയം, രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു
നിപ്പയുടെ രണ്ടാംഘട്ട വ്യാപനം ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും 30 വരെ...
കൊച്ചി: മലയാളികളുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിനിടെ കാലിനുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡാന്‍സ് പരിശീലനത്തിനിടെയാണ് ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
കാലുകള്‍ക്കേറ്റ പരിക്ക്...
തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നത് എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത് സാധാരണ പരിശോധനയാണ് .15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്നവും...
തിരുവനന്തപുരം: രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയതെന്ന് ഓഫിസ് അറിയിച്ചു.
മൂന്നുമാസത്തിലൊരിക്കല്‍ ചെന്നൈയില്‍ പരിശോധനയ്ക്കായി മുഖ്യമന്ത്രി പോകാറുണ്ട്. ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്നും മുഖ്യമന്ത്രിയുടെ...
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ ഗ്രീന്‍സ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മെഡിക്കല്‍ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകള്‍ നടത്തിവരികയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു.