കൊച്ചി: ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ഹൈക്കോടതി. ശബരിമല എല്ലാ മതസ്ഥരുടേതുമാണ്. പാരമ്പര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതു ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
കൊച്ചി: ശബരിമലയിലെ ആചാരങ്ങള്‍ മാറ്റി പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേയുള്ള പ്രതിഷേധം വ്യാപിക്കുന്നു. പ്രവേശന വിഷയത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് തടയല്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധ പരിപാടികള്‍ ഒരുങ്ങുകയാണ്. കൊച്ചിയില്‍ ചേര്‍ന്ന ഹിന്ദു സംഘടനകളുടെ യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക്...
ശ്രീകൃഷ്ണന്‍ ജനിച്ചതെപ്പോഴാണ്...? അതറിയാന്‍ ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. രേഖകള്‍ ആവശ്യപ്പെട്ട് ബിലാസ്പൂരിലെ ജൈനേന്ദ്രകുമാര്‍ ജെന്റ്‌ലെയാണ് അധികൃതരെ സമീപിച്ചത്.
കഴിഞ്ഞ മാസം നടന്ന ജന്മാഷ്ടമി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സെപ്റ്റംബര്‍ പകുതിയോടെയാണ് ശ്രീകൃഷ്ണന്റെ ജനന സംബന്ധമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജൈനേന്ദ്രകുമാര്‍ അപേക്ഷ...
കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ ജൂലൈ 30ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പൊലീസിന് . ഇക്കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും അറിയിച്ചു. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍...
ലക്നൗ: മുസ്ലീം യുവാവിനെ വിവാഹം ചെയ്ത ഹിന്ദു യുവതിയ്ക്കും ഭര്‍ത്താവിനും പാസ്‌പോര്‍ട്ട് ഓഫീസില്‍ അപമാനം. തന്‍വി സേത്ത് ഭര്‍ത്താവ് അനസ് സിദ്ധിഖി എന്നിവരെയാണ് രത്തന്‍ സ്‌ക്വയര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ മതത്തിന്റെ പേരില്‍ പരസ്യമായി അപമാനിച്ചത്. തന്‍വിക്ക് പുതിയതായി പാസ്പോര്‍ട്ട് എടുക്കാനും അനസിന്റെ...
രണ്ട് മതത്തിലുള്ള താരങ്ങള്‍ തമ്മില്‍ ഒന്നിക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമാണ്. രണ്ട് മതവിഭാഗത്തിന്റെയും ആചാരപ്രകാരം പ്രിയതാരങ്ങള്‍ രണ്ട് തവണ വിവാഹിതരാകാറുണ്ട്. അമല പോള്‍, അസിന്‍, സമന്ത തുടങ്ങിയവരുടെ വിവാഹം അത്തരത്തിലായിരിന്നു.
ഇപ്പോള്‍ നടി മേഘ്ന രാജും രണ്ട് വിവാഹം കഴിച്ചിരിക്കുകയാണ്. ഏപ്രില്‍ 30 ന് മേഘ്മയും...
കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ ദേശീയതലത്തില്‍ വ്യാജ പ്രചരണം നടത്തുന്നു. ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ ചിത്രം കേരളത്തില്‍ മുസ്ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയെന്ന തരത്തില്‍ പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ വിദ്വേഷം സൃഷ്ടിക്കുന്നത്.
സോഷ്യല്‍ മീഡിയകള്‍ വഴി സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന...
ന്യൂഡല്‍ഹി: ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ചരിത്രം മാറ്റി എഴുതാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പുതിയ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനും നീക്കമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ്...