കൊച്ചി: ആഫ്രിക്കയിലെ സ്വർണഖനിയിൽ നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിക്ക് നിക്ഷേപം. രാഷ്ട്രീയ ഉന്നതർക്കടക്കം ഇയാൾക്കൊപ്പം ഖനിയിൽ പങ്കാളിത്തമുള്ളതായാണ് സൂചന.
എൻ.ഐ.എ.യും കസ്റ്റംസും അറസ്റ്റുചെയ്യുകയും ജാമ്യത്തിലിറങ്ങുകയുംചെയ്ത പ്രതിക്കാണ് ഖനിയിൽ നിക്ഷേപമുള്ളതായി വിവരങ്ങൾ പുറത്തായത്. നയതന്ത്ര സ്വർണക്കടത്തിലെ കൂട്ടുപ്രതികളോടാണ് ഇയാൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതോടെ, കേന്ദ്ര അന്വേഷണ ഏജൻസികൾ...