Tag: flood

കൊച്ചിയില്‍ കടകള്‍ കാലിയാകുന്നു; പച്ചക്കറികള്‍ കിട്ടാനില്ല; ജനങ്ങള്‍ നെട്ടോട്ടത്തില്‍

സ്വന്തം ലേഖകന്‍ കൊച്ചി: എറണാകുളം സിറ്റിയില്‍ പ്രളയദുരിതം അധികം ബാധിക്കാത്ത ഭാഗങ്ങളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. കടകളിലൊക്കെ വന്‍ തിരക്കാണ് ഇന്നലെ മുതല്‍ അനുഭവപ്പെട്ടത്. ഇന്നു രാവിലെയോടെ പച്ചക്കറികടകള്‍ എല്ലാം കാലിയായി. പകരം സാധനങ്ങള്‍ എത്താത്തതിനാലാണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. ആലുവ പാലം...

ആശ്വസിക്കാനായില്ല; വീണ്ടും ന്യൂനമര്‍ദ്ദം; കനത്ത മഴ വരുന്നു; 11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് ; 20വരെ മഴ പെയ്‌തേക്കും

തിരുവനന്തപുരം: ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അതിനാല്‍ 20ാം തിയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്...

രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് വീണ ജോര്‍ജ് എംഎല്‍എയും

ആറന്മുള: രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ്. എത്രത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണക്കെടുക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു. കണക്കുകള്‍ എത്രയും പെട്ടന്ന് തന്നെ തയ്യാറാക്കി...

എല്ലാ ബോട്ടുകളും പിടിച്ചെടുക്കണമെന്ന് മന്ത്രി ; വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യണം; ബോട്ട് ഓടിക്കാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും

ആലപ്പുഴ: വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതില്‍ വീഴ്ചവരുത്തുന്ന...

കേരളത്തിന് അനുവദിച്ചത് 500 കോടി; പ്രധാനമന്ത്രി വ്യോമനിരീക്ഷണം ആരംഭിച്ചു

കൊച്ചി: പ്രളയക്കെടുതിയിലായ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നാവിക ആസ്ഥാനത്തു ചേര്‍ന്ന പ്രത്യേക യോഗത്തിലാണു പ്രഖ്യാപനം. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍...

പത്തനംതിട്ടയില്‍ കൂടുതല്‍ ദുരിതം ഉണ്ടായതിനുള്ള കാരണം ഇതാണ്….

പത്തനംതിട്ട: മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങള്‍. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതില്‍ പ്രധാനം. അതിശക്തമായ മഴയ്‌ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകളും പ്രളയത്തിനു കാരണമായി. കക്കി, ആനത്തോട്, മൂഴിയാര്‍, കൊച്ചുപമ്പ, കാരിക്കയം, അള്ളുങ്കല്‍, മണിയാര്‍, പെരുന്തേനരുവി എന്നിവയാണു പമ്പാനദിയിലെ അണക്കെട്ടുകള്‍....

പ്രളയമുഖത്ത് നിന്ന് ശുഭവാര്‍ത്ത

റാന്നി: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിന്ന് ശുഭവാര്‍ത്തയെത്തുന്നു. റാന്നി താലൂക്കില്‍ പലഭാഗത്തായി കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇവിടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ജില്ലയില്‍ ഇന്നത്തെ രക്ഷാപ്രവരര്‍ത്തനങ്ങള്‍ തിരുവല്ല താലൂക്ക്...

എയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഏയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു. ചെങ്ങന്നൂര്‍ അടക്കമുള്ള മേഖലകളില്‍ കാര്യമായ വ്യോമ മാര്‍ഗ്ഗത്തിലുള്ള രക്ഷപ്പെടുത്തല്‍ നടന്നിട്ടില്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. രാത്രിയില്‍ ഏയര്‍ലിഫ്റ്റിനായി ആകാശത്തേക്ക് വെളിച്ചം തെളിയിക്കണം എന്നാണ് വ്യാജ സന്ദേശത്തില്‍...
Advertismentspot_img

Most Popular

G-8R01BE49R7